ചെങ്ങറ പാക്കേജ്: 11 കോടി അനുവദിച്ചതിൽ ചെലവഴിച്ചത് 3.53 കോടി
text_fieldsകൊച്ചി: കാസർകോട് ജില്ലയിലെ ചെങ്ങറ പുനരധിവാസ പാക്കേജിന് പട്ടികജാതി ഫണ്ടിൽനിന്ന് അനുവദിച്ച 11 കോടിയിൽ ചെലവഴിച്ചത് 3.53 കോടി മാത്രം. എന്നിട്ടും പദ്ധതി മുന്നോട്ട് പോയില്ലെന്ന് കലക്ടർ. പദ്ധതികളുടെ പൂർത്തീകരണവുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങൾക്ക് 27.74 ലക്ഷം നൽകാനുണ്ട്. പുനരധിവാസത്തിെൻറ ഒന്നാംഘട്ടത്തിൽ 50 വീടുകളുടെ നിർമാണം പൂർത്തീകരിക്കാൻ ഒരുകോടി അനുവദിച്ചു. പിന്നീട് ഇവയുടെ പാരപറ്റ് നിർമാണത്തിന് 9.20 ലക്ഷവും അനുവദിച്ചു.
രണ്ടാംഘട്ടത്തിൽ 35 വീടിെൻറ നിർമാണത്തിന് 78.75 ലക്ഷം അനുവദിച്ചു. പിന്നീട് 50 വീടിെൻറ അടുക്കള നവീകരണത്തിന് 21.25 ലക്ഷം അനുവദിച്ചു. വീടുകളുടെ നിർമാണത്തിന് ആകെ 2.09 കോടി വിനിയോഗിച്ചു. 85 വീട് നിർമിച്ചെങ്കിലും 76 വീട്ടിൽ മാത്രമേ ഗുണഭോക്താക്കളുള്ളൂ. 43 ലക്ഷം ചെലവഴിച്ച് ഷോപ്പിങ് കോംപ്ലക്സ് എംപ്ലോയ്മെൻറ് സെൻറർ നിർമിെച്ചങ്കിലും പ്രവർത്തിക്കുന്നില്ല. മണ്ണ് സംരക്ഷണ വകുപ്പിന് 3.49 ലക്ഷം ചെലവഴിച്ചെങ്കിലും കൃഷി ചെയ്യുന്നില്ല. വെജിറ്റബിൾ പ്രോഗ്രാമിന് 51 ലക്ഷം ചെലവഴിച്ചിട്ടും കൃഷി നടന്നില്ല.
സൊസൈറ്റി അംഗങ്ങൾക്ക് സ്വയംതൊഴിൽ കണ്ടെത്താൻ തൊഴിൽശാല സ്ഥാപിക്കുകയും നിരവധി തൊഴിലുപകരണങ്ങൾ വാങ്ങുകയും ചെയ്തു. എന്നാൽ, ഇവയെല്ലാം വെറുതെകിടന്ന് പ്രവർത്തനരഹിതമായി. വരുമാനമാർഗത്തിന് പയസ്വിനി െഡയറി സ്കീം പ്രകാരം 50 കുടുംബങ്ങൾക്ക് െഡയറി യൂനിറ്റിന് 24 ലക്ഷം നൽകിയെങ്കിലും പശുപരിപാലനം നടന്നില്ല. നിലവിൽ ഒരു കുടുംബംപോലും പശു വളർത്തുന്നില്ല. പുൽകൃഷിക്കായി നീക്കിവെച്ച സ്ഥലവും ഉപയോഗിച്ചില്ല. സൊസൈറ്റി അംഗങ്ങൾക്ക് അനുവദിച്ച ഭൂമി കൃഷിയോഗ്യമാക്കാൻ നടപടി സ്വീകരിച്ചെങ്കിലും ആ പദ്ധതിയും ഉപേക്ഷിച്ചു. തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ ഏഴുലക്ഷം ചെലവഴിച്ചു. അതും പ്രവർത്തിക്കുന്നില്ലെന്നാണ് കലക്ടറുടെ റിപ്പോർട്ട്. കുടുംബങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് ആവിഷ്കരിച്ച സൊസൈറ്റി എന്ന ആശയം അമ്പേ പരാജയപ്പെെട്ടന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പാക്കേജ് സംബന്ധിച്ച മുഴുവൻ ആക്ഷേപവും പരിശോധിക്കുമെന്ന് മന്ത്രി കെ. രാജൻ. മാധ്യമം വാർത്തയോട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.