അനന്തപുരി എക്സ്പ്രസിൽ നേരിയ തീപിടിത്തം; വൻ അപകടം ഒഴിവായി
text_fieldsകൊല്ലം: ചെന്നൈ എഗ്മോർ- കൊല്ലം അനന്തപുരി എക്സ്പ്രസിൽ നേരിയ തീപിടിത്തം. െട്രയിൻ തിങ്കളാഴ്ച പകൽ 1.30ന് കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സംഭവം. ലോക്കോ പൈലറ്റിെൻറയും അഗ്നിശമന സേനയുടെയും സംയോജിത ഇടപെടലിൽ വൻ ദുന്തം ഒഴിവായി.
എൻജിനുള്ളിലെ ഇലക്ട്രിക്കൽ േബ്രക്കിങ് ഉപകരണമായ ട്രാൻസ്ഫോർമറിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമായതെന്നാണ് റെയിൽവേ അധികൃതരുടെ പ്രാഥമിക നിഗമനം. നിറയെ യാത്രക്കാരുമായി െട്രയിൻ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കവെ എൻജിനിൽനിന്ന് പുക ഉയരുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട ലോക്കോപൈലറ്റ് എൻ. ശ്രീനിവാസൻ ഉടൻതന്നെ െട്രയിൻ നിർത്തി.
അതോടെ യാത്രക്കാർ മുഴുവൻ പുറത്തിറങ്ങി. അപ്പോഴേക്കും ചെറിയ രീതിയിൽ തീ പിടിക്കാനും തുടങ്ങിയിരുന്നു. തുടർന്ന്, ലോക്കോ പൈലറ്റും അസിസ്റ്റൻറ് ലോക്കോ പൈലറ്റ് നിതിൻരാജും ചേർന്ന് തീ പടരുന്നത് തടഞ്ഞു. പിന്നാലെ കടപ്പാക്കടയിൽനിന്ന് കുതിച്ചെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീ പൂർണമായി അണച്ചു. മറ്റൊരു എൻജിൻ ഘടിപ്പിച്ച് ഉച്ചക്ക് രണ്ടോടെ െട്രയിൻ പ്ലാറ്റ്ഫോമിലെത്തിച്ചു. സംഭവത്തെ തുടർന്ന് തിരുവനന്തപുത്തുനിന്ന് കൊല്ലം ഭാഗത്തേക്കുള്ള െട്രയിനുകൾ വിവിധ സ്റ്റേഷനുകളിൽ നിർത്തിയിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.