ഒാട്ടത്തിനിടെ െട്രയിനിൽ നിന്ന് എൻജിൻ വേർപെട്ടു; ദുരന്തം ഒഴിവായത് തലനാരിഴക്ക്
text_fieldsതിരുവനന്തപുരം: നിറയെ യാത്രക്കാരുമായി ഒാടിയ ചെെന്നെ മെയിലിെൻറ എൻജിൻ ബോഗിയിൽനിന്ന് വേർപെട്ടു. വൻ അപകടം ഒഴിവായത് തലനാരിഴക്ക്. തിരുവനന്തപുരത്തുനിന്ന് ഉച്ചക്ക് 2.50ന് പുറപ്പെട്ട ട്രെയിൻ (12624) മൂന്നോടെ വലിയവേളി സ്റ്റേഷൻ കടന്ന് കഴക്കൂട്ടത്ത് എത്തുന്നതിനു മുമ്പ് കുളത്തൂർ ചിത്തിരനഗറിന് സമീപം 3.10 നാണ് അപകടത്തിൽപെട്ടത്. ബോഗികളിൽനിന്ന് വേർപെട്ട എൻജിൻ അൽപ ദൂരം മുന്നോട്ട് നീങ്ങുകയും ചെയ്തു. ബോഗികൾ കൂട്ടിയിടിച്ച് ഉണ്ടാകാമായിരുന്ന വൻ ദുരന്തമാണ് ഒഴിവായത്. വ്യവസായമന്ത്രി എ.സി. മൊയ്തീൻ അടക്കം ട്രെയിനിലുണ്ടായിരുന്നു.
സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണത്തിന് റെയിൽവേ ഉത്തരവിട്ടു. ബോഗിയെ എൻജിനുമായി ഘടിപ്പിച്ചിരുന്ന ലോക്കിെൻറ സേഫ്റ്റി പിൻ ഇളകിയതാണ് എൻജിൻ വേർപെടാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം. ട്രെയിൻ 80^90 കിലോമീറ്റർ വേഗത്തിൽ ഒാടുേമ്പാഴാണ് സംഭവം. മുന്‍നിര ബോഗിയിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് വലിയ രീതിയിലുള്ള കുലുക്കം അനുഭവപ്പെട്ടു. അപായമുണ്ടായ വിവരം മറ്റ് ബോഗിയിലുള്ള യാത്രക്കാർ അറിഞ്ഞിരുന്നില്ല. പാളത്തിലെ അറ്റകുറ്റപ്പണികളെ തുടർന്ന് നിർത്തിയിട്ടതാണെന്നാണ് യാത്രക്കാർ കരുതിയത്. സമീപവാസികൾ തടിച്ചുകൂടിയതോടെയാണ് ട്രെയിനിലുള്ളവരും കാര്യമറിയുന്നത്. ഇതിനിടെ ബോഗികൾ ഒാട്ടോമാറ്റിക് ബ്രേക്കിലൂടെ പാളത്തിൽ നിന്നു.
സംഭവം മനസ്സിലാക്കിയ എൻജിൻ ഡ്രൈവറും ലോക്കോ എൻജിൻ ഒാഫ് ചെയ്തു. എൻജിന് തൊട്ടുപിന്നിൽ 20 മീറ്റർ അടുത്താണ് കൂട്ടിയിടിക്കാതെ ബോഗികൾ നിന്നത്. സംഭവമറിഞ്ഞ് കഴക്കൂട്ടം, കൊച്ചുവേളി, തമ്പാനൂർ സ്റ്റേഷനുകളിൽനിന്ന് റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥരെത്തി. റെയിൽവേ ജീവനക്കാർ ചേർന്ന് അതേ എൻജിൻ പിന്നിലേക്കെടുത്ത് ബോഗികളുമായി കൂട്ടിയോജിപ്പിച്ചു. തുടർന്ന് അതേ എൻജിൻ ഘടിപ്പിച്ച ട്രെയിന്‍ 3.45 ഒാടെ യാത്ര പുനരാരംഭിക്കുകയായിരുന്നു. ഇതിന് മുമ്പും കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷനില്‍ സമാനമായ സംഭവം ഉണ്ടായിട്ടുള്ളതായി യാത്രക്കാര്‍ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണറിപ്പോർട്ട് രണ്ടാഴ്ചക്കുള്ളിൽ സോണൽ അധികൃതർ സമർപ്പിക്കുമെന്നാണ് അറിയുന്നത്.
കരുതിയത് അറ്റകുറ്റപ്പണിെയന്ന്; ആൾകൂട്ടം കണ്ടാണ് ബോഗി വേർപെട്ടതറിഞ്ഞത് -മന്ത്രി എ.സി. മൊയ്തീൻ
തിരുവനന്തപുരം: ട്രെയിൻ നിർത്തിയത് പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണെന്നാണ് കരുതിയതെന്ന് മന്ത്രി എ.സി. മൊയ്തീൻ. സമീപവാസികൾ തടിച്ചുകൂടുന്നത് കണ്ട് കാര്യമന്വേഷിച്ചപ്പോഴാണ് എജിൻ വേർപെട്ട കാര്യം അറിഞ്ഞതെന്നും മന്ത്രി പറഞ്ഞു. കഴക്കൂട്ടത്തിന് സമീപം എൻജിൻ വിട്ടുമാറിയ ട്രെയിനിൽ സെക്കൻറ് എ.സി കമ്പാർട്ട്മെൻറിലെ യാത്രക്കാരനായിരുന്നു അദ്ദേഹം. സാധാരണ രാത്രിവണ്ടിക്കാണ് നാട്ടിലേക്ക് പോകാറുള്ളതെന്നും എട്ടരയോടെ വീട്ടിലെത്താമെന്ന് വിചാരിച്ചാണ് വെള്ളിയാഴ്ച ഉച്ചക്കുള്ള ചെന്നൈ മെയിലിൽ കയറിയതെന്നും മന്ത്രി ‘മാധ്യമ’ത്തോട് പറഞ്ഞു. ട്രെയിൻ നിർത്തിയേപ്പാൾ അടുത്തുണ്ടായിരുന്ന ടി.ടി.ഇയും കാര്യമെന്താണെന്ന് അറിഞ്ഞിരുന്നില്ല. ഇതിനിടെ റെയിൽവേ ലൈനിന് സമീപത്തുള്ള വീട്ടുകാരെല്ലാം ഒാടിക്കൂടുന്നത് കണ്ടാണ് എന്തോ അപായമാണെന്ന് മനസ്സിലായത്. വിവരമന്വേഷിച്ചപ്പോഴാണ് എൻജിൻ വിട്ടുമാറി 200 മീറ്ററോളം മുേന്നാട്ട് പോയതറിയുന്നത്. കാര്യമായ ശബ്ദമോ കുലുക്കമോ ഒന്നും അനുഭവപ്പെട്ടിരുന്നില്ലെന്നും സാധാരണവേഗത്തിലായിരുെന്നന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.