96 കടൽക്കുതിരകളുമായി ചെന്നൈ സ്വദേശി പിടിയില്‍
text_fieldsപാലക്കാട്: ലക്ഷങ്ങള്‍ വിലവരുന്ന കടൽക്കുതിരകളുമായി ചെന്നൈ സ്വദേശി പാലക്കാട്ട് പിടിയില്‍. ചെന്നൈ ഏഴിൽ സത്യ അരശനെ ആണ് (42) വനംവകുപ്പിന്റെ തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജന്‍സ് സെല്ലിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. അന്താരാഷ്ട്ര വിപണിയിൽ ഒരു കോടിയോളം രൂപ വില വരുന്ന 96 കടൽക്കുതിരകളെ ഇയാളിൽനിന്ന് കണ്ടെത്തി. ഉണക്കിയ കടൽക്കുതിരകൾ ചെറിയ പെട്ടിയിലാക്കി കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് സത്യ അരശനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചത്. കടല്‍ക്കുതിരയെ ആവശ്യമുണ്ടെന്ന രീതിയില്‍ ഉദ്യോഗസ്ഥര്‍ ഇയാളെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് കച്ചവടം ഉറപ്പിച്ച് പാലക്കാട്ടേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.