കേന്ദ്ര അന്വേഷണം തടയാൻ സർക്കാർ നിയമസഭയെ കരുവാക്കുന്നു -ചെന്നിത്തല
text_fieldsകോഴിക്കോട്: മയക്കുമരുന്ന്, സ്വർണ കള്ളക്കടത്ത് കേസുകളിൽ നടക്കുന്ന കേന്ദ്ര ഏജൻസികളുടെ അന്വേഷണം തടയാൻ സംസ്ഥാന സർക്കാർ നിയമസഭയെ കരുവാക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
ലൈഫ് മിഷൻ പദ്ധതിയുടെ ഫയലുകൾ ഇ.ഡി ആവശ്യപ്പെട്ടത് ലെഫ് പദ്ധതിയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതാണെന്നും അത് സഭയുടെ അധികാര അവകാശത്തിൻമേലുള്ള കൈകടത്താലാണെന്നും കാട്ടി നിയമസഭയുടെ പ്രിവിലേജ് ആൻറ് എത്തിക്സ് സമിതി ഇ.ഡി അസി. ഡയറക്ടർ രാധാകൃഷ്ണപിള്ളക്ക് നോട്ടിസ് നൽകിയ നടപടി ദൗർഭാഗ്യകരമാണ്.
ഇതു സംബന്ധിച്ച് നിയമസഭാംഗമായ ജയിംസ്മാത്യു നൽകിയ പരാതി പരിശോധിക്കാതെ വേഗം പ്രിവിലേജ് ആൻറ് എത്തിക്സ് സമിതിക്ക് വിട്ട സ്പീക്കറുടെ നടപടി ശരയല്ല. ഇതു സംബന്ധിച്ച് സ്പീകർക്ക് കത്തു നൽകുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.
കേന്ദ്ര ഏജൻസികളുടെ അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത്. അത് തടയാനാണ് കേരള സർക്കാർ ശ്രമിക്കുന്നത്. അഴിമതി ചൂണ്ടിക്കാട്ടിയാൽ അത് വികസന പദ്ധതികളെ തകർക്കാനാണെന്ന് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുയാണ് സർക്കാർ.
ബിനീഷ് കോടിയേരിയുടെ വീട്ടിൽ ഇ.ഡി റെയ്ഡ് നടത്തിയപ്പോൾ സംസ്ഥാന സർക്കാർ ഏജൻസികളുടെയും പൊലീസിെൻറയും ഇടപെടൽ നീതിന്യായ വ്യവസ്ഥകളെ വെല്ലുവിളിക്കുന്നതാണ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.