പുതുപ്പള്ളി കഴിയട്ടെ, എല്ലാം പറയാം- ചെന്നിത്തല
text_fieldsകോട്ടയം: കോൺഗ്രസിന്റെ സമുന്നത സംഘടന വേദിയായ പ്രവർത്തക സമിതിയിൽ അർഹിക്കുന്ന സ്ഥാനം ലഭിക്കാത്തതിന്റെ അതൃപ്തി മറച്ചുവെക്കാതെ രമേശ് ചെന്നിത്തല. ‘ഉമ്മൻ ചാണ്ടിയുമായി വലിയ ആത്മബന്ധമാണുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ മകൻ മത്സരിക്കുന്ന മണ്ഡലത്തിൽ റെക്കോഡ് ഭൂരിപക്ഷം നേടിക്കൊടുക്കുക മാത്രമാണ് തന്റെ മുന്നിലുള്ളത്. അതിനുള്ള ശ്രമത്തിലാണ് താൻ. ബാക്കിയെല്ലാം ആറിന് ശേഷം പറയാം’- പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചെന്നിത്തല വ്യക്തമാക്കി. മറ്റ് ചോദ്യങ്ങളോടൊന്നും അദ്ദേഹം പ്രതികരിച്ചില്ല. പുതുപ്പള്ളിയിൽ സജീവമായിരുന്ന ചെന്നിത്തല കഴിഞ്ഞദിവസം മുമ്പ് നിശ്ചയിച്ച പരിപാടികൾ വെട്ടിച്ചുരുക്കി മടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.