മാവോയിസ്റ്റാണെങ്കിൽ വെടിവെച്ച് കൊല്ലാമോ? മുഖ്യമന്ത്രിയോട് ചെന്നിത്തല
text_fieldsതിരുവനന്തപുരം: അട്ടപ്പാടിയിൽ മൂന്ന് മാവോയിസ്റ്റുകൾ തണ്ടർബോൾട്ട് സേനയുടെ വെടിവെപ്പിൽ കൊല്ലപ്പെട്ട സംഭവത്തി ൽ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാവോയിസ്റ്റുകളാണെന്ന് കരുതി ആളുകളെ വ െടിവെച്ചു കൊല്ലാമോ ? പിണറായി വിജയൻ മുഖ്യമന്ത്രിയായതിന് ശേഷം ആറ് മാവോയിസ്റ്റുകളെയാണ് വെടിവെച്ച് കൊന്നതെന്നും ചെന്നിത്തല പറഞ്ഞു.
മാവോയിസ്റ്റുകൾക്ക് താൻ എതിരാണ്. എന്നാൽ, അവരെ വെടിവെച്ച് കൊല്ലണമെന്നതല്ല നിലപാട്. മാവോയിസ്റ്റ് നേതാവ് രൂപേഷിനെയും ഭാര്യ ഷൈനയെയും താൻ ആഭ്യന്തര മന്ത്രിയായ കാലത്താണ് സൂക്ഷ്മതയോടെ പിടികൂടിയത്. അവരെ വെടിവെച്ചു കൊന്നില്ല. നിയമത്തിന് മുന്നിൽ എത്തിക്കുകയാണ് ചെയ്തത്.
വ്യാജ ഏറ്റുമുട്ടലാണ് നടക്കുന്നതെന്ന് വ്യാപക ആരോപണമുണ്ട്. ആറ് കൊലപാതകങ്ങളിലും മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ല. ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് മാവോയിസ്റ്റുകൾക്കെതിരെ ഇത്തരത്തിൽ പ്രവർത്തിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
തിങ്കളാഴ്ച രാവിലെയാണ് അഗളി മഞ്ചക്കണ്ടിയില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് മാവോവാദികള്‍ വെടിവെപ്പിൽ കൊല്ലപ്പെട്ടത്. തിരച്ചിലിനിടെ മാവോവാദികൾ വെടിയുതിർത്തെന്നും പ്രത്യാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടുമെന്നുമാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.