ധാരണപത്രം: പിന്നിൽ മുഖ്യമന്ത്രി –ചെന്നിത്തല; കൂടുതൽ തെളിവുകൾ പുറത്തുവിട്ടു
text_fieldsതിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ നിർമിക്കാൻ അമേരിക്കൻ കമ്പനിയുമായി ധാരണപത്രം ഒപ്പിട്ടതിന് പിന്നിലെ യഥാർഥ പ്രതികൾ മുഖ്യമന്ത്രിയും മന്ത്രിമാരുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നീണ്ട ആലോചനക്ക് ശേഷമാണ് ധാരണപത്രത്തിൽ ഒപ്പുെവച്ചത്. ഉദ്യോഗസ്ഥര്‍ മാത്രം വിചാരിച്ചാല്‍ ഇത്രയും വലിയ ഇടപാടുകൾ നടത്താന്‍ കഴിയില്ല. പ്രതിപക്ഷം പുറത്തുകൊണ്ടുവന്നിരുന്നില്ലെങ്കിൽ വിഷയം നിയമസഭയില്‍ തീരുമാനിച്ച് ഉത്തരവിറക്കുമായിരുെന്നന്നും ചെന്നിത്തല വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സർക്കാറിനെ വിഷമത്തിലാക്കുന്ന കൂടുതൽ രേഖകളും ചെന്നിത്തല പുറത്തുവിട്ടു. 3.10.2019ൽ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ അമേരിക്കൻ കമ്പനി ഇ.എം.സി.സിയുടെ യോഗ്യതകൾ ആരാഞ്ഞ് വിദേശ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. ന്യൂയോര്‍ക്ക് ആസ്ഥാനമായ ഇ.എം.സി.സി ഗ്ലോബല്‍ കണ്സോർട്യത്തിെൻറ സബ്സിഡയറി കമ്പനിയായ ഇ.എം.സി.സി ഇൻറർഷനല് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആഴക്കടല്‍ മത്സ്യബന്ധനം പരിപോഷിപ്പിക്കുന്നതിന് കണ്‍സെപ്റ്റ് ലെറ്റര്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും, ഈ കമ്പനിയുടെ യോഗ്യതകൾ അന്വേഷിച്ച് അറിയിക്കണമെന്നും ആവശ്യപ്പെടുന്നതാണ് കത്ത്.
നിക്ഷേപ സൗഹൃദ സംഗമം അസെൻഡിന് മൂന്ന് മാസം മുമ്പാണ് ഇൗ കത്തെഴുതിയത്. അത് പരിശോധിച്ചാണ് അസെൻഡിൽ പദ്ധതികൾ ഉൾപ്പെടുത്തിയത്. സെക്രട്ടറി കേന്ദ്രത്തിന് കത്തയക്കണമെങ്കിൽ സർക്കാർ അനുമതിയോടെയാകും. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചതിന് തെളിവാണിതെന്നും ചെന്നിത്തല ആരോപിച്ചു.
മൂന്ന് വർഷമായി മന്ത്രിമാരും മുഖ്യമന്ത്രിയും വകുപ്പ് തലവന്മാരും കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. 2019 ആഗസ്തിൽ മുഖ്യമന്ത്രി കമ്പനി പ്രതിനിധികളെ കണ്ടു. നിയമസഭയില്‍ നിന്ന് സര്‍ക്കാര്‍ ഈ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുെവച്ചന്നും ചെന്നിത്തല ആരോപിച്ചു. 2020 ഫെബ്രുവരി 12ന് അെസൻഡിനെ കുറിച്ച ചോദ്യത്തിന് മറുപടിയില്‍ വ്യവസായമന്ത്രി ഈ പദ്ധതിയെക്കുറിച്ച് പരാമർശിച്ചില്ല. മറ്റ് പദ്ധതികളെ കുറിച്ച് പറഞ്ഞു.
2020 ഫെബ്രുവരി 28നാണ് ധാരണപത്രം ഒപ്പിട്ടതിനാൽ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയില്ല എന്ന് പറയാമെങ്കിലും മാർച്ച് മൂന്നിന് വന്ന ചോദ്യത്തിനുള്ള മറുപടിയിലും ഇക്കാര്യം ജയരാജൻ മിണ്ടിയില്ല. എന്തിനാണ് വിവരങ്ങള്‍ മറച്ചുെവച്ചതെന്ന് ജയരാജന് വ്യക്തമാക്കണം. അെസൻഡിൽ വെക്കാതെ പിന്നീട് എഴുതിക്കയറ്റിയതാണോ എന്നും വ്യക്തമാക്കണം. ഇക്കാര്യത്തിൽ ഫിഷറീസ് മന്ത്രി തുടർച്ചയായി കള്ളം പറയുകയാണെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.