മുഖ്യമന്ത്രിയെ ലാവ്ലിൻ ബാധ പിന്തുടരുന്നു -ചെന്നിത്തല
text_fieldsതിരുവനന്തപുരം: ആരോപണങ്ങൾ ഉണ്ടായപ്പോൾ അതിന് മറുപടി പറയാതെ സി.പി.എമ്മിന് അകത്തെ വിഭാഗീയത കുത്തിപ്പൊക്കി രക്തസാക്ഷി പരിവേഷം അണിയാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന ്നിത്തല. ലാവ്ലിെൻറ ബാധ ഇപ്പോഴും അദ്ദേഹത്തെ പിന്തുടരുകയാണ്.
വലിയ ഒരു തട്ടിപ്പ് പുറത്തുവന്നതിലെ വേ വലാതിയാണ് അദ്ദേഹത്തിന്. ഇതിന് പിന്നിൽ യാതൊരു രാഷ്ട്രീയ ഗൂഢാലോചനയുമില്ല. സ്പ്രിൻക്ലർ കരാറുമായി ബന്ധപ ്പെട്ട് പ്രതിപക്ഷം പറഞ്ഞെതല്ലാം ശരിയായിരിക്കുകയാണ്. പത്ത് വർഷം മുമ്പ് സി.പി.എമ്മിലുണ്ടായ വിഭാഗീയത അവരു ടെ പ്രശ്നമാണ്. അതിൽ യു.ഡി.എഫിന് യാതൊരു പങ്കുമില്ല. സി.പി.എമ്മിലെ വിഭാഗീയതയും സ്പ്രിൻക്ലർ കരാറും മുഖ്യമന്ത്രി കൂട്ടിക്കുഴക്കുകയാണ്.
എല്ലാകാലത്തും തന്നെ തേജോവധം ചെയ്യാൻ പലരും ശ്രമിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഒരു നിലവിളിയുടെ സ്വരമാണ് അദ്ദേഹത്തിൽനിന്ന് ഉയരുന്നത്. സ്പ്രിൻക്ലർ കരാറുമായി ബന്ധപ്പെട്ട് എൽ.ഡി.എഫിലും പാർട്ടിക്കകത്തും അഭിപ്രായ വ്യതാസമുണ്ട്. എൽ.ഡി.എഫിെൻറ പൊതുനിലപാടിന് വിരുദ്ധമാണ് മുഖ്യമന്ത്രിയുടെ നടപടി. സി.പി.എം കേന്ദ്ര നേതൃത്വം പ്രതിപക്ഷത്തിെൻറ ആരോപണങ്ങൾ തള്ളിയിട്ടില്ല. എന്നാൽ, കോവിഡ് 19 ആയതിനാൽ ഇപ്പോൾ ചർച്ച ചെേയ്യണ്ട എന്നാണ് അവർ പറയുന്നത്.
ഒരുപാട് ആരോപണങ്ങൾ മുമ്പ് യു.ഡി.എഫ് നേതാക്കൾക്കെതിരെ ഉയർന്നിരുന്നു. അന്നൊന്നും സഹതാപം നേടുന്ന തരത്തിൽ ഒരു പ്രകടനവും അവർ നടത്തിയിട്ടില്ല.
കേരളത്തിലെ മാധ്യമങ്ങളെ അദ്ദേഹം കണക്കിന് വിമർശിക്കുകയാണ്. യു.ഡി.എഫ് നേതാക്കളും ഒരുപാട് മാധ്യമ വേട്ടക്കിരയായിട്ടുണ്ട്. പക്ഷെ, അവരാരും ഗൂഢാലോചന സിദ്ധാന്തം ഉയർത്തിപ്പിടിച്ച് അതിനെ ചെറുക്കാൻ തുനിഞ്ഞിരുന്നില്ല. മുഖ്യമന്ത്രിയുടേത് നാണംകെട്ട പ്രവൃത്തിയാണ്. ആരോപണങ്ങൾ ഉണ്ടാകുേമ്പാൾ മാന്യമായ മറുപടിയാണ് നൽകേണ്ടത്. പ്രതിപക്ഷത്തിന് നേരെയും മാധ്യമങ്ങൾക്ക് നേരെയും കുതിരകയറുന്ന സമീപനം ശരിയല്ല. ഗൂഢാലോചന സിദ്ധാന്തം ഉയർത്തിക്കാട്ടാതെ വസ്തുതകൾ ജനങ്ങളോട് വിശദീകരിക്കാൻ മുഖ്യമന്ത്രി തയാറാകണം.
ചിലരുടെ നീക്കങ്ങൾ മുൻകൂട്ടി അറിയാൻ കഴിയുന്ന സംവിധാനം ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഈ പ്രസ്താവന വളരെ ഗൗരവമുള്ളതാണ്. അതിനർഥം വ്യക്തികളുടെ ഫോൺ ചോർത്തുന്നു എന്നാണ്. ആഭ്യന്തര വകുപ്പ് അദ്ദേഹമാണ് വഹിക്കുന്നത്. ആളുകളുടെ ഫോൺ കാളുകളെല്ലാം പരിശോധിക്കാവുന്നതാണ്. ആളുകളുടെ സ്വകാര്യതയിലേക്ക് സർക്കാർ കടന്നുചെന്നിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇത് വളരെ ഗൗരവമായ ക്രിമിനൽ കുറ്റമാണ്. അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ നടപടികളുമായി മുന്നോട്ടുപോകും.
കോവിഡ് പ്രതിരോധത്തിന് യു.ഡി.എഫ് നൽകുന്ന പൂർണ സഹകരണം ഇനിയും തുടരും. അതേസമയം, അഴിമതികൾ നടക്കുേമ്പാൾ മിണ്ടാതിരിക്കാൻ കഴിയില്ല. കോവിഡിെൻറ മറവിൽ നടക്കുന്ന അതിക്രമങ്ങൾ കണ്ടില്ല എന്ന് നടിച്ച് മുന്നോട്ടുപോകാൻ കഴിയിെല്ലന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.