തുടര്‍ച്ചയായി അപ്രതീക്ഷിത ഹര്‍ത്താലുകൾ; ബി.ജെ.പി ജനങ്ങളെ ദ്രോഹിക്കുന്നു -രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: തുടര്‍ച്ചയായി അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ബി.ജെ.പി സംസ്ഥാനത്തെ ജനങ്ങളെ ദ്രോഹിക്ക ുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മണ്ഡലകാലം തുടങ്ങിയ ശേഷം ഇത് മൂന്നാം തവണയാണ് ബി.ജെ.പി മുന്നറിയിപ് പില്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് അര്‍ദ്ധരാത്രി കഴിഞ്ഞിട്ടായിരുന്നു. രണ്ടു ദിവസം മുന്‍പാണ് തിരുവനന്തപുരത്ത് ഹര്‍ത്താല്‍ നടത്തിയത്. പ്രദേശികമായി മറ്റു പല ഹര്‍ത്താലുകളും ഇതിനിടിയല്‍ പല ഭാഗത്തും ബി.ജെ.പി നടത്തി. ശബരിമല പ്രശ്‌നത്തില്‍ ഒരാള്‍ ആത്മഹത്യ ചെയ്തു എന്ന് പറഞ്ഞാണ് ഇപ്പോള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ജീവിത നൈരാശ്യം കൊണ്ടാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് അദ്ദേഹത്തിെൻറ പുറത്തു വന്നിട്ടുള്ള മരണമൊഴിയെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമല വിഷയത്തിലെ ബി.ജെ.പിയുടെ സമരം പൊളിഞ്ഞതിലെ ജാള്യത മറച്ചുവെക്കാനാണ് ഈ ആത്മഹത്യയുടെ മറവില്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. ഇങ്ങനെ അപ്രതീക്ഷിതവും അനാവശ്യവുമായ ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ച് ജനങ്ങളെ ശിക്ഷിക്കുക വഴി ബി.ജെ.പി ജനങ്ങളോട് ഉത്തരവാദിത്തമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.