മുല്ലപ്പള്ളിയോട് മുഖ്യമന്ത്രിക്ക് പേണ്ട കുടിപ്പക –ചെന്നിത്തല
text_fieldsതിരുവനന്തപുരം: കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനോട് മുഖ്യമന്ത്രി പ ിണറായി വിജയന് പണ്ടു മുതലേ കുന്നായ്മയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത് തല. അത് നമ്മൾ വിചാരിച്ചാൽ തീർക്കാൻ കഴിയില്ല. സി.പി.എം തട്ടകത്തിൽനിന്ന് എന്നും വിജ യിച്ചയാളാണ് മുല്ലപ്പള്ളി. മുല്ലപ്പള്ളിയോട് അദ്ദേഹത്തിനുള്ള കുടിപ്പക എല്ലാവർക്കും അറിയാം. മുമ്പും മുല്ലപ്പള്ളിക്കെതിരെ മുഖ്യമന്ത്രി അസഹിഷ്ണുത കാട്ടിയിട്ടുണ്ട്. പദവിയുടെ മഹിമ ഉയർത്തിപ്പിടിച്ച് മുഖ്യമന്ത്രി സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വാർത്തസമ്മേളനത്തിൽ ചെന്നിത്തല പറഞ്ഞു.
സർക്കാരിെൻറ വീഴ്ചകൾ ചൂണ്ടിക്കാട്ടുക മാത്രമാണ് ഞങ്ങൾ ചെയ്തത്. കൂടുതൽ പറയാൻ ഉണ്ടായിരുന്നിട്ടും വിവാദം ഒഴിവാക്കുന്നതിന് സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് ചിലത് മാത്രം ചൂണ്ടിക്കാട്ടി. വസ്തുനിഷ്ഠമായി ഉന്നയിച്ച കാര്യങ്ങൾക്ക് മറുപടി പറയാതെ ആക്ഷേപിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. കള്ളം കൈയോടെ പിടിച്ചപ്പോൾ വേവലാതി പൂണ്ട് മുഖ്യമന്ത്രി പ്രതിപക്ഷത്തിനുമേൽ കുതിര കയറുകയാണ്. പ്രളയഫണ്ട് പോലെ കോവിഡ് ഫണ്ടും കൈയിട്ട് വാരാൻ ശ്രമം തുടങ്ങി. ഗതാഗതമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഒാഫിസ് അണുമുക്തമാക്കാൻ പണം നീക്കിവെച്ചത് ഇതിന് തെളിവാണ്.
അനിയന്ത്രിതമായ ചെലവും വരുമാനമില്ലായ്മയും ധനകാര്യ മാനേജ്മെൻറിലെ പിഴവും ധൂർത്തുമാണ് സാമ്പത്തിക പ്രതിസന്ധിക്കു കാരണം. സംസ്ഥാന വിഹിതം നീക്കിവെക്കാൻ പണമില്ലാതിരുന്നതിനാൽ ദേശീയ ആരോഗ്യ മിഷൻ നീക്കിവെച്ച 386 കോടിയുടെ രണ്ടാംഗഡു യഥാസമയം വാങ്ങിയെടുക്കാൻ പോലും കേരളത്തിന് സാധിച്ചില്ല. കോവിഡ് പ്രതിരോധത്തിന് കൂടുതൽ കേന്ദ്രസഹായം വേണമെന്നാണ് തുടക്കം മുതലേ നിലപാട്. കേന്ദ്രത്തിൽനിന്ന് കൂടുതൽ വിഹിതത്തിനായി ഒന്നിച്ചുനിൽക്കാൻ ഇനിയും തയാറാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് ഫണ്ട് തുക പ്രൈവറ്റ് സെക്രട്ടറിയുടെ പേരില്‍ അനുവദിച്ചത് ന്യായീകരിച്ച ഗതാഗത മന്ത്രിയുടെ വാദം ഗുരുതര തെറ്റൊണെന്നും ചെന്നിത്തല പറഞ്ഞു.
യോജിപ്പിെൻറ അന്തരീക്ഷം തകര്‍ക്കരുത് –ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ ഒരുമിച്ച് നടത്തിയ വാർത്താസമ്മേളനത്തില്‍നിന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനെ മാത്രം തെരഞ്ഞുപിടിച്ച് മുഖ്യമന്ത്രി ആക്രമിച്ചത് നിര്‍ഭാഗ്യകരമായിപ്പോയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി.
മുഖ്യമന്ത്രിയുടെ ചുവടുപിടിച്ച് സി.പി.എമ്മിെൻറ സൈബര്‍ പോരാളികള്‍ കെ.പി.സി.സി പ്രസിഡൻറിനെതിരേ രൂക്ഷമായ ആക്രമണം നടത്തുന്നു. ഇത്തരം നടപടികള്‍ കേരളത്തില്‍ നിലനിൽക്കുന്ന യോജിപ്പിെൻറ അന്തരീക്ഷം തകര്‍ക്കും- ഉമ്മൻചാണ്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.