Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​പ്രിംഗ്​ളറിന്​...

സ്​പ്രിംഗ്​ളറിന്​ ലഭിച്ചത്​ 200 കോടിയുടെ വിവരങ്ങൾ; മുഖ്യമന്ത്രി ഒന്നാം ​പ്രതി -ചെന്നിത്തല

text_fields
bookmark_border
സ്​പ്രിംഗ്​ളറിന്​ ലഭിച്ചത്​ 200 കോടിയുടെ വിവരങ്ങൾ; മുഖ്യമന്ത്രി ഒന്നാം ​പ്രതി -ചെന്നിത്തല
cancel

തിരുവനന്തപുരം: സ്​പ്രിംഗ്​ളർ ഇടപാടിൽ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്​ കുറ്റസമ്മതമാണെന്ന ്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിഷയത്തിൽ ഐ.ടി വകുപ്പ്​ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണ്​ ഒന്നാംപ്രതി.


ഇതൊരു അന്താരാഷ്​ട്ര കരാറായിരുന്നു. അതിൽ പാല​ിക്കേണ്ട നിയമപരവും ധാർമി കവുമായ നടപടി പാലിച്ചിട്ടില്ല. കമ്പനിയുടെ ചരിത്രം അന്വേഷിക്കാൻ സർക്കാർ തയാറായില്ല. കരാറുമായി ബന്ധപ്പെട്ട്​ ഒര ു ഫലൽ പോലും സർക്കാറി​​​െൻറ അടുത്തില്ല. ഈ നടപടി നിയമവിധേയമല്ല. കമ്പനി ഡേറ്റ തട്ടിപ്പ്​ കേസിൽ പ്രതിയാണ്​.

മുഖ്യമന്ത്രി ന്യായീകരിച്ചത്​ പോലുള്ള കേസല്ല കമ്പനിക്ക്​ എതിരെയുള്ളത്​. വിവരങ്ങൾ മോഷ്​ടിച്ചതിനാണ്​ ഇവർക്കെതിരെ കേസ്​​. കമ്പനികളുടെ വിശ്വാസ്യതയാണ്​ ഇത്തരം അന്താരാഷ്​ട്ര നടപടിയിൽ വേണ്ടത്​. ഇടപാട്​ മന്ത്രിസഭ ചർച്ച ​ചെയ്​തിട്ടില്ല. ഇവരുടേത്​ സൗജന്യ സേവനമാണെന്ന വാദവും പൊളിഞ്ഞിട്ടുണ്ട്​. സെപ്​റ്റംബർ മുതൽ പണം നൽകണം.

സൗജന്യ സേവനത്തിന്​ വരുന്നവരെയാണ്​ പേടിക്കേണ്ടത്​. കോവിഡി​​െൻറ മറവിൽ സ്​പ്രിംഗ്​ളർ ഇടപാടിലൂടെ 200 കോടിയുടെ വിവരങ്ങളാണ്​ കമ്പനിക്ക്​ ലഭിച്ചതെന്നും ചെന്നിത്തല ആരോപിച്ചു. ഇതിൽ അഴിമതി​യില്ലെന്നാണ്​ മുഖ്യമന്ത്രി പറഞ്ഞത്​. പണത്തേക്കാൾ വിലയുള്ള ഒന്നാണ്​ വിവരങ്ങൾ. പ്രത്യേകിച്ച്​ ആരോഗ്യ വിവരങ്ങൾക്ക്​.

വിദേശ നാടുകളിൽ ഒരാളുടെ ആരോഗ്യവിവരത്തിന്​ 10,000 രൂപയാണ്​ നൽകുന്നത്​. 1.75 ലക്ഷം വ്യക്​തികളുടെ വിവരങ്ങൾ ഇപ്പോൾ കമ്പനിക്ക്​ ലഭിച്ചിട്ടുണ്ട്​​. മലയാളിയുടെ ജീവൻ അപകടത്തിലാക്കുന്ന നടപടിയാണ്​ ഇതിലൂടെ ഉണ്ടായത്​. വലിയ പ്രത്യാഘാതമാണ്​ വരാൻ പോകുന്നത്​. ഇടപാടുമായി ബന്ധപ്പെട്ട്​ നിയമപ്രശ്​നങ്ങൾ ഉണ്ടായാൽ കേരള സർക്കാറിന്​ ന്യൂയോർക്കിൽ പോയി കേസ്​ നടത്തേണ്ടി വരും.

ഉറുമ്പിന്​​ ഭക്ഷണം​ കൊടുക്കുന്ന കാര്യം വരെ പറയുന്ന മുഖ്യമന്ത്രി എന്തിനാണ്​ ഇത്തരം ഇടപടിനെക്കുറിച്ച്​ മറച്ചുവെച്ചത്​. വളരെ നിഗുഢമായ കാര്യങ്ങൾ ഇതിന്​ പിന്നിലുണ്ടെന്നും രമേശ്​ ​െചന്നിത്തല ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennithalakerala newssprinklrPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - chennithala against pinarayi vijayan
Next Story