മത്സ്യ സമ്പത്ത് കവരാൻ വിദേശ കമ്പനിക്ക് ആരുമറിയാതെ സർക്കാർ അനുമതി നൽകിയെന്ന് ചെന്നിത്തല
text_fieldsകൊല്ലം: ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിക്ക് അനുമതി നല്കിയ കരാറിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നും ഇതിന് പിന്നില്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി ഇ.പി. ജയരാജനും ഇതില്‍ പങ്കുണ്ടെന്നും ഐശ്വര്യകേരള യാത്ര പര്യടനത്തിനിടെ കൊല്ലത്ത് നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ചെന്നിത്തല ആരോപിച്ചു.
മന്ത്രി ഒളിച്ചുകളിച്ചാൽ കൂടുതൽ രേഖകൾ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേഴ്സിക്കുട്ടിയമ്മയും ജയരാജനും ഉൾപ്പെട്ട അഴിമതി കരാർ മൂന്നു ദിവസം മുമ്പാണ് ഒപ്പിട്ടത്. മുൻ ചീഫ് സെക്രട്ടറി ടോം ജോസ് കെ.എസ്.െഎ.എൻ.സി എന്ന ചെറിയ സ്ഥാപനത്തിെൻറ എം.ഡിയായി പോയതിെൻറ കാരണം ഇപ്പോൾ വ്യക്തമായി. സ്പ്രിന്‍ക്ലര്‍, ഇ മൊബിലിറ്റി പദ്ധതിക്കളെക്കാള് വലിയ അഴിമതിയാണ് നടന്നത്.
2018ല്‍ ന്യൂയോര്‍ക്കില്‍ ഇ.എം.സി.സി ഇൻറർനാഷനൽ പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികളുമായി മേഴ്സിക്കുട്ടിയമ്മ നടത്തിയ ചര്‍ച്ചയുടെ തുടര്‍നടപടിയാണ് കരാര്‍. ഇ.എം.സി.സി ഇൻറര്‍നാഷനലിെൻറ സബ്സിഡിയറി കമ്പനിയായ ഇ.എം.സി.സി ഇൻറര്‍നാഷനല്‍ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡുമായാണ് 5000 കോടിയുടെ ധാരണപത്രം ഒപ്പിട്ടത്. കൊച്ചിയില്‍ നടന്ന ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റ് എന്ന 'അസൻഡ് 2020'ല്‍ ആയിരുന്നു ഒപ്പിടൽ.
ഈ കമ്പനി രണ്ടുവര്‍ഷം മുമ്പ് മാത്രമാണ് രൂപവത്കരിച്ചത്. 10 ലക്ഷം രൂപ മാത്രമാണ് മൂലധനം. താല്പര്യപത്രം ക്ഷണിക്കുകയോ ആഗോള ടെന്‍ഡര്‍ വിളിക്കുകയോ ചെയ്തില്ല. കരാര്‍ ഒപ്പിടുന്നതിന് മുമ്പ് ഇടതുമുന്നണിയിലോ മന്ത്രിസഭയിലോ ചര്‍ച്ച ചെയ്തില്ല. വന്‍കിട കുത്തക കമ്പനിക്ക് കേരളതീരം തുറന്നുകൊടുക്കാനാണ് ഇതുവഴി പിണറായി സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലാകുമെന്നും ചെന്നിത്തല പറഞ്ഞു.
Also Read:മത്സ്യബന്ധന വിവാദം: സത്യമെന്ത് ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.