Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബ്രൂവറിക്ക്​ കിൻഫ്രയിൽ...

ബ്രൂവറിക്ക്​ കിൻഫ്രയിൽ സ്​ഥലം അനുവദിച്ചത്​ സി.പി.എം നേതാവി​െൻറ മകൻ - ചെന്നിത്തല

text_fields
bookmark_border
ബ്രൂവറിക്ക്​ കിൻഫ്രയിൽ സ്​ഥലം അനുവദിച്ചത്​ സി.പി.എം നേതാവി​െൻറ മകൻ - ചെന്നിത്തല
cancel

തിരുവനന്തപുരം: ബ്രൂവറികൾക്ക്​ രഹസ്യമായി അനുമതി നൽകിയതുമായി ബന്ധപ്പെട്ട്​ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പവര്‍ ഇന്‍ഫ്രാടെക്കിന്​ എറണാകുളം കിൻഫ്രയിൽ ബ്രൂവറി തുടങ്ങാൻ സ്​ഥലം അനുവദിക്കാമെന്ന്​ കാണിച്ച്​ കത്ത്​ നൽകിയത്​ കിൻഫ്ര ജനറൽ മാനേജർ (പ്രൊജക്​ട്​) ആണ്​. കിന്‍ഫ്രയില്‍ ഭൂമി ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങളെല്ലാം പാലിക്കാതെയാണ് ഈ കത്ത് നല്‍കിയതെന്ന് ആക്ഷേപമുണ്ട്. സി.പി. എമ്മി​​​െൻറ ഉന്നത നേതാവി​​​െൻറ മകനാണ് ഈ ജനറല്‍ മാനേജര്‍. സി.പി.എമ്മി​​​െൻറ ഉന്നതതല ഗൂഡാലോനയിലേക്കാണ്​ ഇത്​ വിരല്‍ ചൂണ്ടുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

2017 മാര്‍ച്ച് 27 നാണ് കിന്‍ഫ്രയില്‍ ഭൂമിക്കായി പവര്‍ ഇന്‍ഫ്രാടെക്​ അപേക്ഷ നൽകുന്നത്​. 48 മണിക്കൂറിനുളളില്‍ തന്നെ അപേക്ഷ അനുവദിക്കാമെന്ന് പറഞ്ഞ് ജനറല്‍ മാനേജര്‍ കത്ത് നല്‍കുകയായിരുന്നു. ഭൂമി അനുവദിക്കണമെങ്കില്‍ ജില്ലാ തല വ്യവസായ സമിതി ചര്‍ച്ച ചെയ്യണം. ഇക്കാര്യത്തില്‍ അതുണ്ടായില്ല. തുടര്‍ന്ന് ഏപ്രില്‍ നാലിന് ഈ കത്തി​​​െൻറ ബലത്തിലാണ് എക്സൈസ് കമ്മീഷണര്‍ക്ക് ശ്രീചക്ര ഡിസ്റ്റലറിക്കായി അപേക്ഷ നല്‍കിയത് എന്നും ചെന്നിത്തല ആരോപിച്ചു.

ഡിസ്റ്റലറി അനുവദിക്കേണ്ടെന്ന 1999-ലെ ഉത്തരവ് ഹൈകോടതിയും അംഗീകരിച്ചതാണ്. ഡിസ്റ്റലറി തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി കൊടുത്ത ശ്രീചക്ര എന്ന കമ്പനി 1998-ലും അപേക്ഷ നല്‍കിയുരുന്നു. 1999-ല്‍ നിരസിക്കപ്പെട്ട 110 അപേക്ഷകളില്‍ ഈ കമ്പനിയുമുണ്ടായിരുന്നു. അന്ന് അവര്‍ ഹൈകോടതയില്‍ പോയെങ്കിലും അനുമതി കിട്ടിയില്ല. ആ കമ്പനിക്ക് ഇപ്പോള്‍ എങ്ങനെ അനുമതി നല്‍കിയെന്ന് സര്‍ക്കാര്‍ ഉത്തരം പറയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഇതി​​​െൻറ പിന്നില്‍ നടന്ന ഗൂഢാലോചനയെപ്പറ്റി സമഗ്ര അന്വേഷണം വേണം. സര്‍ക്കാറിനോട് അന്വേഷണം ആവശ്യപ്പെട്ടിട്ട് തയ്യാറാകുന്നില്ല. അതുകൊണ്ട് ഗവര്‍ണറെ സന്ദര്‍ശിച്ചെന്നും അദ്ദേഹത്തി​​​െൻറ അനുമതി നേടിയെടുത്ത് നിയമനടപടികളിലേക്ക് കടക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala newsKINFRAmalayalam newsBreweryDistilleryCPM Leader's Son
News Summary - Chennithala On Brewery Issue - Kerala News
Next Story