തീപിടിത്തം അട്ടിമറിയെന്ന് ആവർത്തിച്ച് ചെന്നിത്തല; എൻ.ഐ.എ അന്വേഷിക്കണം
text_fieldsതിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിലുണ്ടായ തീപിടിത്തം അട്ടിമറിയെന്ന ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്തുമായി ബന്ധമുള്ള ഫയലുകൾ ഇല്ലാതാക്കാനാണ് ശ്രമം നടന്നത്. സംഭവത്തിൽ ചീഫ് സെക്രട്ടറി തല അന്വേഷണം മതിയാകില്ലെന്നും എൻ.ഐ.എ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു യു.ഡി.എഫ് സമരം. കുഴപ്പമുണ്ടാക്കിയത് പൊലീസാണ്. ജനപ്രതിനിധികളെയും മാധ്യമങ്ങളെയും തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. ചീഫ് സെക്രട്ടറി ചീഫ് സെക്യൂരിറ്റി ഓഫിസറാണോ എന്നും ചെന്നിത്തല ചോദിച്ചു.
സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തം ആസൂത്രിതമാണ് എന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം പ്രതിപക്ഷം ഗവർണ്ണർക്ക് കത്തു നൽകിയിരുന്നു. തെളിവുകൾ നശിപ്പിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഗവർണ്ണർ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും, മുഖ്യമന്ത്രിയെയും, ചീഫ് സെക്രട്ടറിയെയും വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെടണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.