ശങ്കര്‍ റെഡ്ഡിയുടെ നിയമനം:ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരായ വിജിലന്‍സ് കേസിന് സ്റ്റേ
text_fieldsകൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെ പ്രതിയായ, മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡ്ഡിക്ക് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കിയത് സംബന്ധിച്ച വിജിലന്‍സ് കേസിലെ തുടര്‍ നടപടികള്‍ ഹൈകോടതി സ്റ്റേ ചെയ്തു. സ്ഥാനക്കയറ്റം നല്‍കിയത് സര്‍ക്കാറിന്‍െറ ഭരണപരമായ തീരുമാനമാണെന്നും അഴിമതി നിരോധന നിയമപ്രകാരം നടപടി സാധ്യമല്ളെന്നും വ്യക്തമാക്കി വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് സിംഗിള്‍ ബെഞ്ചിന്‍െറ ഇടക്കാല ഉത്തരവ്.
ശങ്കര്‍ റെഡ്ഡിയടക്കം നാല് ഉദ്യോഗസ്ഥരുടെ ഡി.ജി.പിയായുള്ള നിയമനം നിലവിലെ സര്‍ക്കാര്‍ അംഗീകരിക്കുകയും നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ടെന്ന സര്‍ക്കാറിന്‍െറ വിശദീകരണവും കോടതി കണക്കിലെടുത്തു. തനിക്കെതിരായ അനാവശ്യ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചെന്നിത്തല നല്‍കിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്.
ശങ്കര്‍ റെഡ്ഡിക്ക് സ്ഥാനക്കയറ്റം നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ ആഭ്യന്തര മന്ത്രികൂടിയായ രമേശ് ചെന്നിത്തല തുടങ്ങിയവര്‍ക്കെതിരായ പരാതിയിലാണ് വിജിലന്‍സ് കേസെടുത്തത്. റെഡ്ഡിയുടെ സ്ഥാനക്കയറ്റം ചട്ടപ്രകാരമല്ളെങ്കില്‍പോലും സര്‍ക്കാറിന്‍െറ ഭരണപരമായ തീരുമാനമാണെന്നതിനാല്‍ നിയമനടപടിക്ക് കാരണമില്ളെന്നാണ് വിജിലന്‍സ് ഇന്‍സ്പെക്ടര്‍ സി.എസ്. വിനോദ് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നത്. സര്‍ക്കാറിന്‍െറ ഭരണപരമായ തീരുമാനം അഴിമതി നിരോധന നിയമത്തിന്‍െറ പരിധിയില്‍ വരുന്നില്ല. എന്നാലും ചട്ടലംഘനം ഉണ്ടെന്നതിനാല്‍ പ്രമോഷന്‍ നല്‍കിയത് പുന$പരിശോധിക്കണമെന്ന നിര്‍ദേശം സര്‍ക്കാറിന് നല്‍കിയിട്ടുണ്ടെന്ന് വിശദീകരണത്തില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.