മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലടിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കി -ചെന്നിത്തല
text_fieldsതിരുവനന്തപുരം: മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലെ അഭിപ്രായവ്യത്യാസങ്ങള്‍ പ്രളയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയതോടെ സംസ്ഥാനം നാഥനില്ലാ കളരിയായി. മുഖ്യമന്ത്രിക്ക് ആരെയും വിശ്വാസമില്ലാത്തതിനാലാണ് ആര്‍ക്കും ചുമതല നല്‍കാത്തതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭായോഗത്തിന് അധ്യക്ഷത വഹിക്കേണ്ട മന്ത്രി, യോഗം വിളിക്കാനാകാതെ നോക്കുകുത്തിയായി നില്‍ക്കുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യം പ്രഖ്യാപിച്ച പതിനായിരം രൂപ പോലും കൃത്യമായി വിതരണം ചെയ്യാനറിയാത്ത റവന്യൂ വകുപ്പ് പൂർണ പരാജയമാണെന്ന് ഒരിക്കൽകൂടി തെളിയിച്ചു. ദുരന്തത്തില്‍പെട്ടവരെപ്പോലും ധനസഹായത്തില്‍ നിന്നൊഴിവാക്കിയെന്ന പരാതി വ്യാപകമാണ്. ഇത് ഗൗരവമേറിയ വിഷയമാണ്. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നിര്‍ബന്ധിത പിരിവ് മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ജീവനക്കാര്‍ അവരുടെ മൂന്നുദിവസത്തെ ശമ്പളവും ഉത്സവബത്തയും സര്‍ക്കാറിന് നല്‍കി. ഇനിയും ഇവരെ ബുദ്ധിമുട്ടിക്കരുത്. തരുന്നവരില്‍നിന്ന് വാങ്ങുന്നതില്‍ തെറ്റില്ല. ഭീഷണിയിലൂടെയുള്ള പിരിവ് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.