പൗരത്വ ഭേദഗതി നിയമം; ചെന്നിത്തലയും സുപ്രീംകോടതിയിലേക്ക്
text_fieldsതൃശൂർ: പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് താൻ തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള പത്രപ്രവർത്തക യൂനിയൻ 55ാം സംസ്ഥാന സമ്മേളനത്തിെൻറ സമാപന സമ്മേളനത്തിെൻറ ഉദ്ഘാടന പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. മുതിർന്ന അഭിഭാഷകൻ വി. ഗിരി മുഖേനയാണ് കേന്ദ്ര സർക്കാറിെൻറ നടപടി കോടതിയിൽ ചോദ്യംചെയ്യുക.
ഇന്ന് കാണുന്നതിനെക്കാൾ ഗുരുതരമായ കാര്യങ്ങളാണ് വരാനിരിക്കുന്നത്. നാളെ ഏക സിവിൽ കോഡും പ്രസിഡൻഷ്യൽ ഭരണക്രമവും വന്നേക്കാം. രാജ്യമാകെ ഭയപ്പാടിലാണ്. ജനത്തെ തമ്മിലടിപ്പിച്ച് വിഭാഗീയത വളർത്താനാണ് ശ്രമം. പൗരത്വത്തിന് അടിസ്ഥാനം മതവും ജാതിയുമാണെന്ന് വരുന്നത് അപകടമാണ്. ഇത് മുസ്ലിംകളെ മാത്രം ബാധിക്കുന്ന വിഷയമല്ല. ഭേദഗതി നിയമത്തിനെതിരെ മതേതര വിശ്വാസികളുടെ ശബ്ദം ഉയരണം. വംശീയതയിൽ രൂപപ്പെട്ട ഇസ്രായേൽ േപാലെ ഇന്ത്യയെ മാറാൻ ജനാധിപത്യ ശക്തികൾ അനുവദിച്ചുകൂടാ-ചെന്നിത്തല ഓർമിപ്പിച്ചു.
യൂനിയൻ പ്രസിഡൻറ് കെ.പി. റെജി അധ്യക്ഷത വഹിച്ചു. മന്ത്രി വി.എസ്. സുനിൽകുമാറും ചീഫ് വിപ്പ് കെ. രാജനും മുഖ്യാതിഥികളായി. ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷ്, കമാൽ വരദൂർ, സി. നാരായണൻ, ജനറൽ കൺവീനർ എം.വി. വിനീത, തൃശൂർ പ്രസ്ക്ലബ് പ്രസിഡൻറ് കെ. പ്രഭാത് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.