സി.പി.എം നിലപാട് സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് വെള്ളവും വെളിച്ചവും നല്‍കുന്നത് -ചെന്നിത്തല, മുനീർ
text_fieldsതിരുവനന്തപുരം: മാവോവാദികളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്നും കോഴിക്കോട് കേന്ദ്രമായ ചില മുസ്ലിം തീവ്രവാദ സംഘടനകളാണ് മാവോവാദികള്‍ക്ക് വെള്ളവും വെളിച്ചവും നല്‍കുന്നതെന്നും സി.പി.എം കോഴിക്കോട് ജ ില്ല സെക്രട്ടറി പി. മോഹനന്‍ നടത്തിയ പരാമര്‍ശം അത്യന്തം ഗുരുതരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉ പനേതാവ് ഡോ. എം.കെ. മുനീറും സംയുക്തപ്രസ്താവനയില്‍ പറഞ്ഞു.
സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ ഉത്തരവാദപ്പ െട്ട നേതാവാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. അതിനാൽ സംസ്ഥാന സര്‍ക്കാറിെൻറ നിലപാടും നയവും അറിയേണ്ടതുണ്ട ്. മോഹനന്‍റെ അഭിപ്രായത്തോട് മുഖ്യമന്ത്രി യോജിക്കുന്നുണ്ടോ? ആഭ്യന്തര വകുപ്പിന് ഇങ്ങനെ എന്തെങ്കിലും വിവരം ലഭി ച്ചിട്ടുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഇല്ലെങ്കില്‍ അക്കാര്യം ജനങ്ങളോട് തുറന്നുപറയേണ്ട ധാര്‍മിക ഉ ത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്.
തീവ്രവാദം എല്ലാ അർഥത്തിലും എതിര്‍ക്കപ്പെടേണ്ടതാണ്. എന്നാല്‍, ഇസ് ലാമോഫോബിയ സൃഷ്ടിച്ച് ഇസ്ലാം മതവിശ്വാസികളെ മുഴുവന്‍ അടച്ചാക്ഷേപിക്കുന്ന സംഘ്പരിവാര്‍ രാഷ്ട്രീയം ഒരിക് കലും അംഗീകരിക്കാന്‍ സാധിക്കില്ല. സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് വെള്ളവും വെളിച്ചവും നല്‍കുന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചിരിക്കുന്നതെന്നാണ് മോഹനന്‍റെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നയപ്രകാരമാണ് പാലക്കാട്ട് മാവോവാദികളെ വെടിെവച്ചുകൊന്നതെന്ന് വ്യക്തമായിട്ടുണ്ട്. കേരളത്തിെൻറ മതേതര സ്വഭാവം ഇല്ലാതാക്കാന്‍ സംഘ്പരിവാര്‍ ശക്തികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കും വാദങ്ങള്‍ക്കും ശക്തിപകരുന്നതാണ് മോഹനെൻറ പ്രസ്താവനയും സമീപകാലത്ത് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന പല നടപടികളും. ഇത് മതേതര കേരളത്തിന് അംഗീകരിക്കാന്‍ സാധിക്കിെല്ലന്ന് അവർ പറഞ്ഞു.
പി. മോഹനൻ നടത്തിയത് കുറ്റസമ്മതം -കെ. സുധാകരൻ എം.പി
തിരുവനന്തപുരം: സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനെൻറ പ്രസ്താവന കുറ്റസമ്മതമാണെന്ന് കെ. സുധാകരൻ എം.പി. മുസ്ലിം തീവ്രവാദ സംഘടനകളിൽ പ്രവർത്തിക്കുന്ന ചെറുപ്പക്കാരുണ്ട്. അവർ നമ്മുടെ നാടിെൻറ നിയമത്തെ ചോദ്യം ചെയ്യുന്നവരാണ്. ന്യൂനപക്ഷത്തെ കൂടെ നിർത്താൻ ലക്ഷ്യം വെച്ചുകൊണ്ട് അത്തരം ആളുകളെ സി.പി.എം ഉപയോഗിക്കുന്നുണ്ട്. ഉപയോഗിക്കുന്നു എന്നു പറയുന്നതിനേക്കാൾ നല്ലത് ദുരുപയോഗം ചെയ്യുന്നു എന്ന് പറയുന്നതാണ്. കണ്ണൂരിലെ അക്രമ പ്രവർത്തനങ്ങളുടെ മുൻപന്തിയിൽ അത്തരം െചറുപ്പക്കാർ ഒരുപാടുണ്ടെന്നും സുധാകരൻ പറഞ്ഞു.
സി.പി.എം നിലപാട് ഇരട്ടത്താപ്പ് -കെ. സുരേന്ദ്രൻ
കോഴിക്കോട്: മുസ്ലിം തീവ്രവാദികളും സി.പി.എമ്മും ഇരട്ടപെറ്റ മക്കളാണെന്നും മുസ്ലിം തീവ്രവാദം സംബന്ധിച്ച സി.പി.എമ്മിെൻറ പുതിയ നിലപാട് ഇരട്ടത്താപ്പാെണന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുേരന്ദ്രൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. സഖാക്കൾ യു.എ.പി.എ കേസിൽ കുടുങ്ങിയപ്പോഴുള്ള ജനരോഷം മറക്കാനാണ് ശ്രമം. ഇ-മെയിൽ കേസ്, വാട്സ്ആപ് ഹർത്താൽ ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ തീവ്രവാദ സ്വഭാവമുള്ള കേസുകളും അട്ടിമറിച്ചത് സി.പി.എമ്മാണ്.
എസ്.എഫ്.െഎ നേതാവ് അഭിമന്യു വധക്കേസിലെ ഗൂഢാലോചന അന്വേഷിച്ചില്ലെന്നു മാത്രമല്ല പ്രതികൾ പലരും നിയമവലയത്തിന് പുറത്തുമാണ്. ഷിബിൻ, ബിനു കൊലക്കേസുകളും എസ്.ഡി.പി.െഎയുമായി ഒത്തുകളിച്ച് അട്ടിമറിച്ചു. അഴിയൂർ, പറപ്പൂർ പഞ്ചായത്തുകളിൽ ഇരുവരും ഒരുമിച്ചാണ് ഭരണം കൈയാളുന്നത് -അദ്ദേഹം പറഞ്ഞു.
മുസ്ലിം തീവ്രവാദികളും മാേവാവാദികളും തമ്മിലുള്ള അന്തർധാര ശക്തമാെണങ്കിൽ എന്തിനാണ് യു.എ.പി.എ ചുമത്തിയവരുടെ വീട്ടിൽ പാർട്ടി ജില്ല സെക്രട്ടറിയും ധനമന്ത്രിയും ആദ്യം പോയി പിന്തുണ വാഗ്ദാനം ചെയ്തതെന്ന് വ്യക്തമാക്കണം. ശബരിമല വിഷയത്തിൽ ജനങ്ങൾ കൈയൊഴിഞ്ഞപ്പോൾ സി.പി.എം ഭക്തർക്കൊപ്പമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി. രഘുനാഥും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
സി.പി.എം പോകുന്നത് തീവ്ര ഹിന്ദുത്വ നിലപാടിലേക്ക് -നാസറുദ്ദീൻ എളമരം
മലപ്പുറം: തീവ്ര ഹിന്ദുത്വ നിലപാടിലേക്കാണ് സി.പി.എം പോകുന്നതെന്നും ഇസ്ലാംവിരുദ്ധ നിലപാടിൽ നിന്നാണ് കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനൻ മാസ്റ്ററുടെ പ്രതികരണമെന്നും പോപുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് നാസറുദ്ദീൻ എളമരം. മലപ്പുറത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സി.പി.എം കടുത്ത പ്രതിസന്ധിയിലാണ്. അത് മറികടക്കാനാണ് ഇത്തരം പ്രതികരണം. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉണ്ടാവേണ്ടത്. മാവോവാദികളുടെ പ്രവർത്തനത്തോട് യോജിപ്പില്ല. അതേസമയം, അവരെ വെടിവച്ച് കൊല്ലുന്നത് ഭീകരതയാണ്. സി.പി.എം നിലപാടിനെതിരെ രംഗത്തുവരുന്നത് മുസ്ലിം സംഘടനകളല്ലെന്നും കൂടെയുള്ള സി.പി.ഐ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.