ചില െപാതുപ്രവർത്തകർക്ക് അധികാരം കൈയിൽ കിട്ടിയാൽ അഹങ്കാരം –ചെന്നിത്തല
text_fieldsതിരുവനന്തപുരം: ചില െപാതുപ്രവർത്തകർക്ക് അധികാരം കൈയിൽ കിട്ടിയാൽ അഹങ്കാരമായ ി വരുന്നതിനാലാണ് പ്രതിപക്ഷത്തിനെതിരെ കഴിഞ്ഞദിവസം മുഖ്യമന്ത്രി ‘െതാലിക്കട്ടി’ പ ്രയോഗം നടത്തിയതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എന്തായാലും ഇത്തരം പരാമർശങ്ങളൊക്കെ ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണെന്നും വിഡിയോ കോൺഫറൻസിങ്ങിലൂടെ നടന്ന യു.ഡി.എഫ് യോഗത്തിന് ശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് പരിശോധന കൂട്ടണമെന്നും പരിശോധനഫലങ്ങള്‍ പുറത്തുവിടാന്‍ മുഖ്യമന്ത്രിയുടെ വാർത്തസമ്മേളനം വരെ കാത്തിരിക്കരുതെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പ്രതിദിനം 4000 പരിശോധനവരെ നടത്താമെങ്കിലും 420 എണ്ണം മാത്രമാണ് നടക്കുന്നത്. അതിൽ പലതും ആവര്‍ത്തന പരിശോധനകളാണ്.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പരിശോധന കുറവാണ്. രണ്ടാഴ്ചമുമ്പ് 12 കോടി രൂപയുടെ പരിശോധന കിറ്റിന് ഓർഡര്‍ നല്‍കിയെങ്കിലും ഇതുവരെ എത്തിയിട്ടില്ല. അതിെൻറ കാരണം സർക്കാർ വ്യക്തമാക്കണം. പ്രവാസിമലയാളികളെ മടക്കിക്കൊണ്ടുവരാൻ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഒരുക്കണമെന്നത് ഉൾപ്പെടെ ഇരുപതിന നിർദേശങ്ങള്‍ അടങ്ങിയ നിവേദനം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നൽകുമെന്നും യു.ഡി.എഫ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.