സ്വാശ്രയ ഫീസ്: സര്‍ക്കാർ ചോദിച്ചുവാങ്ങിയ ദുരന്തം -ചെന്നിത്തല
text_fieldsതിരുവനന്തപുരം: സുപ്രീംകോടതിവിധിയോടെ ഇത്തവണത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സംഭവിച്ചത് വന്‍ദുരന്തമാണെന്നും അതിെൻറ പൂര്‍ണ ഉത്തരവാദി സര്‍ക്കാറാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫീസ് അഞ്ചുലക്ഷം രൂപയായിരിക്കുമെന്ന ധാരണയില്‍ അഡ്മിഷന് എടുത്ത കുട്ടികള്‍ ഇനി എന്തു ചെയ്യുമെന്ന ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി പറയണം. സര്‍ക്കാര്‍ ഈ ദുരന്തം ചോദിച്ചുവാങ്ങുകയായിരുെന്നന്നും ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.
ഹൈകോടതിയുടെ അനുകൂലവിധി ഉണ്ടായിട്ടും കൃത്യസമയത്ത് പ്രവേശനം നടത്താതെ ചര്‍ച്ചയുടെ പേരില്‍ ഒത്തുകളി നടത്തിയ സര്‍ക്കാര്‍ മാനേജ്മെൻറുകള്‍ക്ക് കോടതിയില്‍ പോകാന്‍ ആവശ്യമായ സമയം സമ്മാനിക്കുകയായിരുന്നു. വസ്തുതകള്‍ നിരത്തി സുപ്രീംകോടതിയിൽ കേസ് നടത്തുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്തു. അവിടെയും ഒത്തുകളിയാണ് നടന്നതെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.