അദാനിയിൽ നിന്ന് വൈദ്യുതി വാങ്ങിയത് എന്തിനെന്ന് വ്യക്തമാക്കണം, ആരോപണം ആവർത്തിച്ച് ചെന്നിത്തല
text_fieldsഹരിപ്പാട്: അദാനിയുടെ കമ്പനിയുമായി വൈദ്യുതി കരാറുണ്ടാക്കിയത് സര്‍ക്കാര്‍ അറിഞ്ഞിെല്ലന്നത് ശുദ്ധ നുണയാണെന്ന് രമേശ് ചെന്നിത്തല. ഇടതുകൈകൊണ്ടും വലതുകൈകൊണ്ടും അദാനിയെ സഹായിക്കുകയാണ് പിണറായി വിജയൻ. കെ.എസ്.ഇ.ബി കരാറിലൂടെ അതാണ് പുറത്തുവന്നിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് ലഭിച്ചതിലും ഈ സഹായമുണ്ട്.
വൈദ്യുതി കരാർ പൂര്‍ത്തീകരണത്തിന് സര്‍ക്കാറിെൻറ ഗാരൻറി ഉറപ്പാക്കണമെന്നും റിസര്‍വ് ബാങ്ക്, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ എന്നിവരടങ്ങിയ ത്രികക്ഷി ഉടമ്പടി പ്രകാരമാണ് ഗാരൻറി ഉറപ്പാക്കേണ്ടതെന്നും കരാറിലുള്ളതായി വാർത്തസമ്മേളനത്തിൽ ചെന്നിത്തല പറഞ്ഞു. നിബന്ധനകൾ കാറ്റില്‍ പറത്തിയാണ് അധികവില നല്‍കി അദാനിയില്‍നിന്ന് വൈദ്യുതി വാങ്ങാൻ ധാരണയായിരിക്കുന്നത്. മന്ത്രി എം.എം. മണി പാവമാണെന്നും അദ്ദേഹത്തിന് ഇതേക്കുറിച്ച് അറിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാന വൈദ്യുതി െറഗുലേറ്ററി കമീഷെൻറ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ അഞ്ചുവര്‍ഷമായി കേരളം വൈദ്യുതിമിച്ച സംസ്ഥാനമാണ്. ഈ സാഹചര്യത്തില്‍ അദാനിയില്‍നിന്ന് ഉയര്‍ന്ന നിലക്ക് അധികവൈദ്യുതി വാങ്ങുന്നത് ആരുടെ താൽപര്യം സംരക്ഷിക്കാനാണെന്ന് ചെന്നിത്തല ചോദിച്ചു.
അദാനിയുടെ കമ്പനിയിൽനിന്ന് നേരിട്ട് ഏപ്രിൽ, മേയ് മാസങ്ങളിൽ വൈദ്യുതി വാങ്ങാൻ ഫെബ്രുവരി 15ന് ചേർന്ന വൈദ്യുതി ബോർഡ് യോഗത്തിൽ 47ാമത്തെ അജണ്ട പ്രകാരം മറ്റൊരു തീരുമാനവും എടുത്തിരുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.