ശബരിമല: ഇടപെടൽ ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് ചെന്നിത്തലയുടെ നിവേദനം
text_fieldsതിരുവനന്തപുരം: ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഗവർണര്‍ ജസ്റ്റിസ് പി. സദാശിവത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിവേദനം നല്കി. ശബരിമലയില്‍ 16,000ത്തോളം പൊലീസുകാരെ വിന്യസിച്ച് സംസ്ഥാന സര്‍ക്കാര്‍ ഭീകരാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്ന് നിവേദനത്തില്‍ ആരോപിച്ചു.
ആര്.എസ്.എസ്, ബി.ജെ.പി, സംഘ്പരിവാര്‍ ശക്തികള്‍ക്ക് മുതലെടുപ്പിന് അവസരം സൃഷ്ടിച്ച സര്‍ക്കാര്‍ അവര്‍ അഴിച്ചുവിടുന്ന അക്രമങ്ങളുടേ പേരില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തരെ ശിക്ഷിക്കേണ്ട കാര്യമില്ല. വ്രതം നോറ്റ് എത്തുന്ന അയ്യപ്പഭക്തരെ ഭീകരരെ പോലെയാണ് പൊലീസ് കൈകാര്യം ചെയ്യുന്നത്.
ശബരിമലയിലെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടതും നടപ്പാക്കേണ്ടതും ഭരണഘടന സ്ഥാപനമായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ്. എന്നാല്‍, ദേവസ്വം ബോര്‍ഡിനെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ ബോര്‍ഡിെൻറ ഭരണം കവര്‍ന്നെടുത്തിരിക്കുകയാണ്.
പ്രളയത്തിനു ശേഷം ശബരിമലയിലേക്കുള്ള പ്രധാന റോഡുകളെല്ലാം തകര്‍ന്നതിനാൽ കനത്തഗതാഗതക്കുരുക്കാണ് ഉണ്ടാകുന്നത്. പമ്പയിലും ശബരിമലയിലെ മറ്റിടങ്ങളിലും രൂക്ഷമായ കുടിവെള്ള ക്ഷാമമുണ്ട്. ഭക്ഷണവും കിട്ടാനില്ല. പമ്പാതീരത്തെ താല്‍ക്കാലിക ഷെഡുകള്‍ അപകടാവസ്ഥയിലാണ്. നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും ശൗചാലയങ്ങളുടെയും കുറവ് രൂക്ഷമാണ്.ആശുപത്രി സൗകര്യങ്ങളും ഇല്ല. അസുഖം ബാധിക്കുന്നവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കാനുള്ള സംവിധാനം പോലുമില്ല. -നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.