ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രത്തിന് ബാധ്യതയുണ്ടെന്ന് ചെന്നിത്തല
text_fieldsതിരുവനന്തപുരം: പ്രവാചകനിന്ദ വിവാദത്തിൽ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും നിലപാട് വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഗൾഫ് രാജ്യങ്ങളിൽ കഴിയുന്നത്. അവരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ബാധ്യത കേന്ദ്ര സർക്കാറിനുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
കേരളത്തിലും വർഗീയദ്രുവീകരണത്തിനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. കേരളം മതേതരത്വത്തിന് പേരുകേട്ട നാടാണ്. ഈ നാട്ടിലും വർഗീയ ചേരിതിരിവിനുള്ള ഗൂഢാലോചന നടക്കുന്നു. എല്ലാ കാര്യത്തിലും വർഗീയത കാണുന്ന സാഹചര്യത്തിലേക്ക് മാറുകയാണ്.
ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകളെ ശക്തമായി എതിർക്കണം. അതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കണം. ഇരു വർഗീയതകളെയും എതിർക്കുന്ന നിലപാടാണ് കോൺഗ്രസിന്‍റേതെന്നും ചെന്നിത്തല പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത് രാഷ്ട്രീയ പകപ്പോക്കലിന്‍റെ ഭാഗമാണ്. ബി.ജെ.പിയുടെ പ്രതികാരം എത്രമാത്രം വളർന്നുവെന്നതിന്‍റെ തെളിവാണിതെന്നും ചെന്നിത്തല വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.