പി.എസ്.സി ഉദ്യോഗാർഥികളെ സന്ദർശിച്ച് ചെന്നിത്തല; ചർച്ചക്ക് തയാറാകാത്തത് ഏകാധിപത്യമെന്ന് വിമർശനം
text_fieldsതിരുവനന്തപുരം: സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാർഥികളുമായി സർക്കാർ ചർച്ചക്ക് തയാറാകാത്തത് ഏകാധിപത്യം കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉദ്യോഗാർഥികളുമായി ചർച്ച നടത്തേണ്ടത് ഉദ്യോഗസ്ഥരല്ല. മന്ത്രിതല ചർച്ചകളാണ് വേണ്ടതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികളെയും യൂത്ത് കോൺഗ്രസ് നേതാക്കളെയും സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
മൂന്നു ലക്ഷം പിൻവാതിൽ നിയമനങ്ങളാണ് സർക്കാർ നടത്തിയത്. സമരക്കാരുമായി സംസാരിക്കുന്നത് വലിയ പാതകമാണെന്ന ചിന്തയാണ് മുഖ്യമന്ത്രിക്കുള്ളത്. ഇത് നമ്മുടെ നാടിന്‍റെ ഗതികേടാണ്. സംസ്ഥാനത്ത് നടക്കുന്നത് ഉദ്യോഗസ്ഥ ഭരണമാണല്ലോ എന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഒന്നുമറിയാത്ത മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് കേരളത്തിലുള്ളത്. എന്ത് ചോദിച്ചാലും ഉദ്യോഗസ്ഥരുടെ തലയിൽ വെച്ചുകെട്ടുന്ന സ്ഥിതിയാണുള്ളത്. അപമാനകരമായ നടപടിയാണിത്. ടി.കെ. ജോസും മനോജ് എബ്രഹാമുമാണോ സർക്കാർ നയം തീരുമാനിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
എം.എൽ.എമാരുടെ നിരാഹാര സമരത്തെ സ്പീക്കർ അവഗണിച്ചു. രണ്ട് എം.എൽ.എമാർ നിരാഹാരം കിടന്നിട്ട് സ്പീക്കർ വിളിക്കുക പോലും ചെയ്തില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.