െഎ.എ.എസ് ചേരിപ്പോരിന് കാരണക്കാരൻ മുഖ്യമന്ത്രി –ചെന്നിത്തല
text_fieldsതിരുവനന്തപുരം: െഎ.എ.എസ് ചേരിപ്പോരിന് കാരണക്കാരൻ മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രശ്നങ്ങൾ സമയോചിതമായി പരിഹരിക്കാതെ മുഖ്യമന്ത്രി ഗാലറിയിലിരുന്ന് കളികാണുകയാണ്. ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണാൻ ഭരണ കൂടത്തിന് കഴിയുന്നില്ല എന്നതാണ് പ്രധാന പ്രശ്നമെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തൊഴിൽ വകുപ്പ് അഡീഷണൽ സെക്രട്ടറി ടോം ജോസിനെ പുറത്താക്കാൻ ജേക്കബ് തോമസ് രണ്ട് തവണ ശിപാർശ കൊടുത്തു. ചീഫ് സെക്രട്ടറി അത് ചവറ്റുകുട്ടയിലെറിഞ്ഞു. ഇത്തരത്തിൽ ശീതസമരങ്ങൾ ഉണ്ടായപ്പോൾ ഒരു ചെറു വിരലനക്കാൻ മുഖ്യമന്ത്രി മുന്നോട്ട് വന്നില്ല. കേരളത്തിന് തന്നെ അപമാനകരമായ നിലയിൽ മുതിർന്ന െഎ.എ.എസ് ഉദ്യോഗസ്ഥൻമാർ ലീവെടുക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തിച്ചത് ശരിയാണോയെന്നും ചെന്നിത്തല ചോദിച്ചു.
ഇവിടെയൊരു ഭരണകൂടമില്ല എന്നതിെൻറ തെളിവല്ലേ ഇതെല്ലാം. മുഖ്യമന്ത്രി എ.കെ.ജി സെൻററിൽ അല്ല, സെക്രേട്ടറിയറ്റിലാണ് ഇരിക്കുന്നതെന്ന് ഒാർക്കണം. ഞങ്ങൾ ആരുടെയും പക്ഷം പിടിക്കുന്നില്ല. ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരമുണ്ടാവണമെന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്.
വിജിലൻസ് ഡയറക്ടറായി ജേക്കബ് തോമസ് അധികാരത്തിൽ വന്നപ്പോൾ മഞ്ഞക്കാർഡും ചുവപ്പ് കാർഡും കാണിക്കുമെന്ന് പറഞ്ഞു. പക്ഷേ ഭരണത്തിലിരിക്കുന്ന ആർക്കുമെതിെര അദ്ദേഹം കാർഡ് കാണിച്ചില്ല. ഇ.പി ജയരാജെൻറ കേസിൽ 42 ദിവസം കൊണ്ട് ത്വരിതാന്വേഷണം പൂർത്തിയാക്കുമെന്ന് സുപ്രീം കോടതി നിർദേശിച്ചെങ്കിലും 89 ദിവസമെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.