Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാധ്യമവിലക്കിനെ...

മാധ്യമവിലക്കിനെ ജനാധിപത്യസ്നേഹികൾ ഒറ്റക്കെട്ടായി എതിർക്കണം -ചെന്നിത്തല

text_fields
bookmark_border
മാധ്യമവിലക്കിനെ ജനാധിപത്യസ്നേഹികൾ ഒറ്റക്കെട്ടായി എതിർക്കണം -ചെന്നിത്തല
cancel

മീഡിയ വണ്ണിനും ഏഷ്യാനെറ്റിനും 48 മണിക്കൂർ സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടി‍യെ ജനാധിപത്യ സ്നേഹികൾ ഒറ്റക്കെട്ടായി എതിർക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡൽഹി കലാപത്തിന്‍റെ വസ്തുതകൾ പുറംല ോകത്തെ അറിയിച്ചതിൽ കലിപൂണ്ട ബി.ജെ.പി സർക്കാറിന്‍റെ പ്രതികാര നടപടിയാണിതെന്ന് അദ്ദേഹം പറഞ്ഞു.

രമേശ് ചെന് നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്...

മലയാളത്തിലെ പ്രമുഖ വാർത്താചാനലുകളായ ഏഷ്യാനെറ്റ് ന്യൂസ്‌, മീഡിയ വൺ എന്നിവയുടെ സംപ്രേഷണം രണ്ട് ദിവസത്തേക്ക് നിർത്തലാക്കിയ കേന്ദ്രസർക്കാർ നടപടിയെ ജനാധിപത്യസ്നേഹികൾ ഒറ്റകെട്ടായി എതിർക്കണം. ഡൽഹി കലാപത്തിന്റെ വസ്തുതകൾ പുറംലോകത്തെ അറിയിച്ചതിൽ കലിപൂണ്ട ബിജെപി സർക്കാരിന്റെ പ്രതികാരനടപടിയാണിത്. സത്യസന്ധമായ മാധ്യമപ്രവർത്തനം തടയുന്നത് ഫാസിസ്റ്റ് രീതിയാണ്. മാധ്യമങ്ങളെ തൂക്കിലേറ്റുക വഴി ജനാധിപത്യത്തിനെ ഇല്ലാതാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്.കലാപത്തിന് ആഹ്വാനം ചെയ്തവർ പുറത്തിറങ്ങി നടക്കുകയും കലാപത്തിന്റെ കണ്ണീർചിത്രങ്ങൾ പുറംലോകത്തെ അറിയിച്ച മാധ്യമങ്ങളെ ചങ്ങലക്കിടുകയുമാണ് ബിജെപി സർക്കാർ ചെയ്യുന്നത്.

ആർ. എസ്. എസിനെ വിമർശിച്ചത് പോലും കുറ്റമായി വാർത്താ പ്രക്ഷേപണമന്ത്രാലയം ചാനലുകൾക്ക് നൽകിയനോട്ടീസിൽ പറയുന്നത്. സംഘപരിവാറിനു മുന്നിൽ മാധ്യമങ്ങൾ കീഴടങ്ങണം എന്ന സന്ദേശമാണ് ഈ നോട്ടീസിന്റെ ഉള്ളടക്കം. മാധ്യമ സ്വാതന്ത്ര്യത്തെ ഫാസിസ്റ്റ് ശക്തികൾക്ക് മുന്നിൽ കൂച്ചുവിലങ്ങിടുന്ന കേന്ദ്രസർക്കാർ നടപടി ജനാധിപത്യത്തിന് നേരേ ഉയരുന്ന മഴുവാണ്.

സർക്കാരിനെതിരെ ശബ്ദിക്കുന്ന മറ്റുള്ള മാധ്യമങ്ങളെ ഭയപ്പെടുത്തി വരുതിയിലാക്കാനുള്ള തന്ത്രം കൂടിയാണിത്. രണ്ട് ചാനലുകളുടെയും പ്രക്ഷേപണ വിലക്ക് ഉടൻ അവസാനിപ്പിക്കണം.

The decision to halt the telecast of Media One & asianet news by the Modi Govt is unconstitutional & is against the freedom of press.All democratic minds should unite to voice against this fascist decision.These media's did a wonderful job in bringing out the gravity of communal violence in Delhi. It's in national interest & should not be thwarted
WithAsianetNews
WithMediaOne

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmedia oneasianet newsmediaban
News Summary - chennithala statement on media ban
Next Story