മദ്യനയത്തിൽ മാറ്റംവരുത്താനുള്ള സർക്കാർ നീക്കം ഉപകാരസ്മരണ–ചെന്നിത്തല
text_fields
തിരുവനന്തപുരം: തെരഞ്ഞെടുപ്പുകാലത്ത് ഇടതുമുന്നണിക്ക് മദ്യമുതലാളിമാർ ആളും അർഥവും നൽകിയതിെൻറ ഉപകാരസ്മരണയാണ് മദ്യനയത്തിൽ മാറ്റംവരുത്താനുള്ള നീക്കമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
അധികാരത്തിൽ വരാൻ സഹായിച്ചാൽ ബാറുകൾ തുറന്നുകൊടുക്കാൻ സഹായിക്കുമെന്ന് സി.പി.എമ്മും ബാറുടമകളും കരാർ ഉണ്ടാക്കിയെന്നും അതിെൻറ അടിസ്ഥാനത്തിൽ മദ്യമുതലാളിമാരിൽനിന്ന് കോടികൾ വാങ്ങിയെന്നും വാർത്തയുണ്ടായിരുന്നു. അന്ന് നൽകിയ വാക്കുപാലിക്കാൻ പോകുന്ന സൂചനയാണ് ഇപ്പോൾ കേൾക്കുന്നതെന്നും ചെന്നിത്തല വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
പുതിയ മദ്യനയത്തിന് പിന്നിൽ അഴിമതിയുണ്ടെന്ന് വ്യാപക പ്രചാരണം ഉയർന്നുകഴിഞ്ഞു. അതിെൻറ വിശദാംശങ്ങൾ നയം പ്രഖ്യാപിച്ചശേഷം വിശദമാക്കും. കോടതിവിധിയുടെ സാേങ്കതികത്വം പറഞ്ഞ് നയം പ്രഖ്യാപിക്കും മുമ്പുതന്നെ സർക്കാർ കള്ളക്കളി നടത്തുകയാണ്. അടച്ചിട്ട ഒരു ബാറും തുറക്കില്ലെന്നാണ് സി.പി.എം ജന.സെക്രട്ടറി യെച്ചൂരി പറഞ്ഞത്. അത് ലംഘിക്കുന്ന നിലപാടാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. മദ്യനയം പൊളിച്ചെഴുതാനുള്ള നീക്കത്തിനെതിരെ യു.ഡി.എഫ് ശക്തമായ നിലപാട് സ്വീകരിക്കും. അതേക്കുറിച്ച് ആലോചിക്കാന്‍ ഒമ്പതിന് യു.ഡി.എഫ് യോഗം ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.