Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2024 6:46 PM IST Updated On
date_range 14 March 2024 6:46 PM ISTപ്രചാരണം ഹൈടെക് ആക്കുമെന്ന് ചെന്നിത്തല: ‘20ൽ 20 സീറ്റും നേടും’
text_fieldsbookmark_border
നെടുമ്പാശ്ശേരി: കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ആധുനികവത്രിക്കുമെന്ന് സംസ്ഥാന കോൺഗ്രസ് പ്രചാരണ സമിതി ചെയർമാനായി നിയമിതനായ വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ഇതിനുള്ള രൂപരേഖകൾ തയാറാക്കിവരുന്നു.
സംസ്ഥാനത്ത് 20ൽ 20 സീറ്റും ഇക്കുറി നേടുമെന്നും അദ്ദേഹം വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ദുർഭരണത്തിൽ വീർപ്പുമുട്ടിക്കഴിയുന്ന ജനങ്ങൾ ഇടതുമുന്നണിക്കും ബി.ജെ.പിക്കും ശക്തമായ തിരിച്ചടി നൽകുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story