പൗരോഹിത്യത്തെ അവഹേളിച്ചാൽ യു.ഡി.എഫ് രംഗത്ത് വരും –െചന്നിത്തല
text_fieldsതൃശൂർ: പൗരോഹിത്യത്തെ അവഹേളിക്കാൻ ശ്രമിച്ചാൽ യു.ഡി.എഫ് അതിനെതിരെ രംഗത്തുവരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിഷപ് ഫ്രാേങ്കാ ചെയ്ത തെറ്റ് തെറ്റ് തന്നെയാണ്. അതിെൻറ പേരിൽ കേരളത്തിലും ഇന്ത്യയിലും 1000 വർഷങ്ങളിലെ പാരമ്പര്യമുള്ള കത്തോലിക്കസഭയെ അവഹേളിക്കുന്നത് യു.ഡി.എഫ് അംഗീകരിക്കില്ല എന്ന് തൃശൂർ പാർലെമൻറ് മണ്ഡലം യു.ഡി.എഫ് നേതൃസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പ്രഖ്യാപിച്ചു.
കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ സി.പി.എം ഇരകളോടൊപ്പമല്ല, വേട്ടക്കാരോടൊപ്പം തന്നെയായിരുന്നു. സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സ്ഥലജല വിഭ്രാന്തിയാണ്. എം.എൽ.എ പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതി പാർട്ടി സെക്രട്ടറി കൈയിൽ വെച്ചു നടക്കുകയാണ്- അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.