മുഖ്യമന്ത്രി വിശുദ്ധനാകാന്‍ നോക്കേണ്ട –രമേശ് ചെന്നിത്തല
text_fieldsകല്‍പറ്റ: വ്യവസായ മന്ത്രിയുടെ ബന്ധുവിന്‍െറ നിയമനം താനറിഞ്ഞില്ളെന്നുള്ള മുഖ്യമന്ത്രിയുടെ വാദം അംഗീകരിക്കാനാവില്ളെന്നും ഇരട്ടച്ചങ്കുണ്ടെന്ന് പറയുന്ന മുഖ്യമന്ത്രി വിശുദ്ധനാകാന്‍ നോക്കേണ്ടെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടിയും മുഖ്യമന്ത്രിയുമറിഞ്ഞാണ് ബന്ധുക്കളെ നിയമിച്ചിട്ടുള്ളത്. ഇ.പി. ജയരാജന് മന്ത്രിസ്ഥാനത്തിരിക്കാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
കല്‍പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബന്ധുനിയമനം സത്യപ്രതിജ്ഞാലംഘനംകൂടിയാണ്. ഇക്കാര്യത്തില്‍ വിജിലന്‍സ് അടിയന്തരമായി കേസെടുക്കണം. പാര്‍ട്ടിയും മുഖ്യമന്ത്രിയുമറിഞ്ഞാണ് ബന്ധുക്കളെ നിയമിച്ചിട്ടുള്ളത്. മന്ത്രിയെ ശാസിച്ചുവെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാവില്ല. പൊതുമേഖലാസ്ഥാപനങ്ങളുടെ തലപ്പത്ത് ഒരാളെ നിയമിക്കുന്നതില്‍ മാനദണ്ഡമുണ്ട്.
ജയരാജന് ഒരു നിമിഷം പോലും മന്ത്രിയായി തുടരാന്‍ ധാര്‍മികതയില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. സ്വാശ്രയ കോളജുകളുടെ ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ സര്‍ക്കാര്‍ തുടക്കംമുതല്‍ ഒളിച്ചുകളി നടത്തുകയാണ്. മൂന്ന് കോളജുകള്‍ക്ക് ഏഴര മുതല്‍ 10 ലക്ഷം വരെ ഫീസ് വാങ്ങാന്‍ അവസരമുണ്ടാക്കിയത് സര്‍ക്കാറാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഹൈകോടതിയില്‍ രണ്ട് കേസുകളാണ് തോറ്റുകൊടുത്തതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.