വിജിലൻസ് ഡയറക്ടറുടെ ഫോൺ ചോർത്തൽ; മറുപടി പറയേണ്ടത് മുഖ്യമന്ത്രിയെന്ന് ചെന്നിത്തല
text_fieldsതിരുവനന്തപുരം: ഒൗദ്യോഗിക ഫോണും ഇ മെയിലും ചോർത്തുന്നുവെന്ന വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിെൻറ പരാതിയിൽ മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ആഭ്യന്തര വകുപ്പിെൻറ അനുമതിയോെട ഇൻറലിജൻസ് വിഭാഗത്തിന് മാത്രമേ ആരുടെയെങ്കിലും ഫോൺ ചോർത്താനാവൂ. രാജ്യദ്രോഹം, ഭീകരപ്രവർത്തനം തുടങ്ങിയ കേസുകളുടെ അന്വേഷണത്തിലും പൊലീസിന് തന്ത്രപ്രധാനമായ വിവരങ്ങൾ കിേട്ടണ്ട അനിവാര്യത ഉണ്ടാകുേമ്പാഴും മാത്രമാണ് ഇതിന് അനുമതിയുള്ളത്. ആഭ്യന്തര വകുപ്പ് അറിയാതെ ഫോൺ ചോർത്താൻ കഴിയില്ല. ആഭ്യന്തര വകുപ്പിെൻറ ചുമതലയുള്ള മുഖ്യമന്ത്രിയും ഇത് അറിയണം.
കേരളാ പൊലീസിെൻറ തലപ്പത്തെ കെടുകാര്യസ്ഥതയും ചേരിപ്പോരും എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണെന്നും തിരുവനന്തപുരത്തെ കോടതിയിൽ അഭിഭാഷകരുടെ മർദനമേൽക്കേണ്ടി വന്ന മാധ്യമ പ്രവർത്തകർക്കെതിരെ കേസ് എടുത്ത നടപടി പ്രതിഷേധാർഹമാണെന്നും ചെന്നിത്തല വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.