ബിജു രമേശിെൻറ രഹസ്യമൊഴിയിൽ െചന്നിത്തലയുടെ പേരില്ല; ആരോപണം അന്വേഷിച്ചെന്ന വാദവും തെറ്റ്
text_fieldsതിരുവനന്തപുരം: ബാർ കോഴയിൽ ബിജു രമേശ് കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ രേമശ് ചെന്നിത്തലക്കെതിരെ പരാമർശമില്ല, തനിെക്കതിരെ വിജിലൻസ് അന്വേഷണം നടന്നെന്ന ചെന്നിത്തലയുടെ വാദവും തെറ്റ്.
തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ സി.ആർ.പി.സി 164 വകുപ്പ് പ്രകാരം 2015 മാർച്ച് 30ന് ബിജു രമേശ് നൽകിയ മൊഴിയുടെ വിശദാംശങ്ങളാണ് പുറത്തുവന്നത്. ഇപ്പോൾ ചെന്നിത്തലക്കും മുൻ മന്ത്രി വി.എസ്. ശിവകുമാറിനുമെതിരെ ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലുകളൊന്നും ആ മൊഴിയിലില്ല.
കെ.പി.സി.സി പ്രസിഡൻറായിരുന്ന രമേശ് ചെന്നിത്തലക്ക് ഒരു കോടി രൂപയും മുൻ മന്ത്രിമാരായ കെ.ബാബു, വി.എസ്. ശിവകുമാർ എന്നിവർക്ക് 50, 25 ലക്ഷം വീതവും നൽകിയെന്നാണ് അടുത്തിടെ ബിജു രമേശ് വെളിപ്പെടുത്തിയത്. ബാർ കോഴ അന്വേഷിച്ച വിജിലൻസ് എസ്.പി എസ്. സുകേശന് നൽകിയ മൊഴിയിലും ബിജു രമേശ് ഇക്കാര്യം പറഞ്ഞിട്ടില്ല. വിജിലൻസിനോട് താൻ ഇക്കാര്യമെല്ലാം വ്യക്തമാക്കിയിരുന്നെങ്കിലും എസ്.പി സുകേശൻ രേഖപ്പെടുത്തിയില്ലെന്നാണ് ബിജു രമേശ് കഴിഞ്ഞദിവസം വാർത്തസമ്മേളനത്തിൽ പറഞ്ഞത്.
ഗവർണറുടെ അനുമതി ലഭിച്ചില്ലെങ്കിലും ഇൗ വിഷയത്തിൽ വിജിലൻസ് അന്വേഷണം ഉടൻ ആരംഭിക്കുമെന്നാണ് വിവരം. സംഭവം നടക്കുേമ്പാൾ ചെന്നിത്തല കെ.പി.സി.സി പ്രസിഡൻറായിരുന്നതിനാൽ ഗവർണറുടെ അനുമതി വേണ്ടതില്ലെന്നും വാദമുണ്ട്. തനിക്കെതിരെയുള്ള ആരോപണങ്ങളിൽ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ തെളിവില്ലെന്ന് കണ്ടെത്തിയതായി ഗവർണർക്ക് ചെന്നിത്തല കത്ത് നൽകിയിരുന്നു.
എന്നാൽ, ചെന്നിത്തലക്കെതിരെ ആരോപണമോ മൊഴിയോ ഇല്ലാതിരുന്നതിനാൽ അദ്ദേഹത്തിനെതിരെ അന്വേഷണം നടന്നിട്ടില്ലെന്നാണ് വിജിലൻസ് നൽകുന്ന വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.