ചെന്നിത്തല ദയനീയ പരാജയം –ടി.എച്ച്. മുസ്തഫ
text_fieldsകൊച്ചി: പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തല ദയനീയ പരാജയമാണെന്ന് മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫ. എ.കെ. ആൻറണിയോ ഉമ്മൻ ചാണ്ടിയോ ആണ് തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കേണ്ടതെന്നും ഭരണം ലഭിച്ചാൽ ഇവരിലൊരാൾ മുഖ്യമന്ത്രിയാകണമെന്നും അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു.
മുെമ്പങ്ങുമില്ലാത്തവിധം അഴിമതിയും സ്വജനപക്ഷപാതവും രാഷ്ട്രീയ, ലോക്കപ് കൊലപാതകങ്ങളും എൽ.ഡി.എഫ് ഭരണകാലത്തുണ്ടായി. ഇതൊന്നും സർക്കാറിനെതിരെ ആയുധമാക്കാൻ ചെന്നിത്തലക്ക് കഴിഞ്ഞില്ല. ആട് ഇല കടിക്കുന്നതുപോലാണ് അദ്ദേഹം സർക്കാറിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. ഒന്നിൽ കടിച്ച് അടുത്തത്.
ഒന്നുപോലും തെളിയിക്കാനായില്ല. മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സി അധ്യക്ഷനായതുകൊണ്ട് പാർട്ടിക്ക് ഒരു പ്രയോജനവും കിട്ടിയില്ല. സംഘടന ദൗർബല്യങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടു. തലസ്ഥാനം വിട്ടുപോകാനോ പ്രവർത്തകരെ കാണാനോ യോഗങ്ങളിൽ പങ്കെടുക്കാനോ സമയമുണ്ടായില്ല.
തിരുവനന്തപുരത്ത് ഇരുന്ന് പ്രസ്താവന ഇറക്കുക മാത്രമാണ് ചെയ്തത്. നിലവിലെ സാഹചര്യത്തിൽ കെ.പി.സി.സി അധ്യക്ഷനാകാൻ ഏറ്റവും യോഗ്യൻ കെ. മുരളീധരനാണ്. അതുകഴിഞ്ഞാൽ കെ. സുധാകരൻ. ഗ്രൂപ് നോക്കി സ്ഥാനാർഥികളെ തീരുമാനിച്ചതും സ്ഥാനമാനങ്ങൾ പങ്കുവെച്ചതുമാണ് കോൺഗ്രസിനെ ഇന്നത്തെ അവസ്ഥയിൽ എത്തിച്ചത്. ഗ്രൂപ്പിനതീതമായ നേതൃത്വം ഉണ്ടാകണമെങ്കിൽ മെംബർഷിപ് അടിസ്ഥാനത്തിൽ സംഘടന തെരഞ്ഞെടുപ്പ് നടത്തണം.
മുല്ലപ്പള്ളി നിയമസഭയിലേക്ക് മത്സരിക്കുന്നതിൽ തെറ്റില്ല. സംഘടന പ്രവർത്തനത്തിൽ പരാജയമാണെങ്കിലും പാർലമെേൻററിയനായി നന്നായി പ്രവർത്തിച്ച ആളാണ്. യുവാക്കൾ മാത്രം മത്സരിച്ചാൽ പോരാ. പ്രായമായവരും മധ്യവസ്കരും സ്ത്രീകളുമെല്ലാം വേണം. പല നേതാക്കൾക്കും പാർലമെൻററി രാഷ്ട്രീയം ഉപേക്ഷിക്കാൻ മടിയാണ്. അവർ സ്വയം പിൻമാറില്ല. ഇത്തരക്കാെര ഒരു പരിധി കഴിഞ്ഞാൽ മാറ്റിനിർത്തണം. ന്യൂനപക്ഷങ്ങൾക്ക് പാർട്ടിയിൽ അർഹമായ പ്രാതിനിധ്യവും പരിഗണനയും കിട്ടുന്നില്ല.
ഭരണം തിരിച്ചുപിടിക്കാൻ യു.ഡി.എഫിന് നല്ല അനുകൂല സാഹചര്യമാണ്. അത് ഉപയോഗപ്പെടുത്താൻ കഴിയുമോ എന്നതാണ് പ്രധാനം. എല്ലാ ബൂത്ത് കമ്മിറ്റികളും നിർജീവമായ ബ്ലോക്ക്, മണ്ഡലം, ജില്ല കമ്മിറ്റികളും പുനഃസംഘടിപ്പിക്കണമെന്നും മുസ്തഫ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.