ചെക്ക് കേസ്: തുഷാറിന് വേണ്ടി മുഖ്യമന്ത്രി രംഗത്ത്
text_fieldsതിരുവനന്തപുരം: പത്തു ദശലക്ഷം ദിർഹമിന്റെ ചെക്ക് കേസിൽ യു.എ.ഇയിൽ അറസ്റ്റിലായ തുഷാർ വെള്ളാപ്പള്ളിയുടെ മ ോചനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടൽ. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർക്ക് അയച്ച ക ത്തിലാണ് തുഷാറിന്റെ മോചനത്തിനായി ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
തുഷാറിന്റെ ആരോഗ്യനിലയിൽ ആ ശങ്കയുണ്ട്. നിയമത്തിന്റെ പരിധിയിൽ നിന്നുള്ള എല്ലാ സഹായങ്ങളും അദ്ദേഹത്തിന്റെ മോചനത്തിനായി ചെയ്യണം. വിഷയത്ത ിൽ താങ്കളുടെ വ്യക്തിപരമായ ഇടപെടലും ശ്രമങ്ങളും പ്രതീക്ഷിക്കുന്നതായും പിണറായി വിജയൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണിയിലെ ഘടകകക്ഷിയായ ബി.ഡി.ജെ.എസിന്റെ നേതാവാണ് തുഷാർ വെള്ളാപ്പള്ളി. എന്നാൽ, മുഖ്യമന്ത്രി എഴുതിയ കത്തിൽ തുഷാറിനെ സമുദായ സംഘടനയായ എസ്.എൻ.ഡി.പി യോഗത്തിന്റെ വൈസ് പ്രസിഡന്റ് എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്.
അതേസമയം, തുഷാറിന്റെ മോചനത്തിനായി ബി.ജെ.പി നേതാക്കൾ ശക്തമായി ഇടപെടുന്നില്ലെന്ന തരത്തിൽ വാർത്തകൾ വരുന്നുണ്ട്.
പത്തു വർഷം മുൻപ് നൽകിയ പത്തു മില്യൻ ദിർഹമിന്റെ ചെക്ക് കേസിലാണ് തുഷാര് വെള്ളാപ്പള്ളി യു.എ.ഇയിൽ അറസ്റ്റിലായത്. നിലവിൽ തുഷാർ അജ്മാന് ജയിലിലാണ്. തുഷാറിന് ജാമ്യം ലഭിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നതായി അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറഞ്ഞു.
നേരത്തേ, യു.എ.ഇയിൽ നിർമാണ കമ്പനി നടത്തിയ ഘട്ടത്തിൽ നൽകിയ ചെക്കുകൾ അക്കൗണ്ടിൽ പണമില്ലാതെ മടങ്ങിയതാണ് വിനയായത്. നിർമാണ കമ്പനിയിലെ സബ് കോൺട്രാക്ടറായിരുന്ന തൃശൂർ സ്വദേശി നാസിൽ അബ്ദുല്ലയാണ് പരാതിക്കാരൻ.
വർഷങ്ങൾക്ക് മുൻപുള്ള കേസ് നിലനിൽക്കില്ലെന്ന വാദമാണ് അവർ മുഖ്യമായി ഉന്നയിക്കാൻ ശ്രമിച്ചത്. എന്നാൽ രാജ്യത്തെ നിയമങ്ങളുടെ ഭാഗമായി പരാതിയുടെ അനുബന്ധ നടപടികളുമായി പൊലീസ് മുന്നോട്ടു പോവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.