ചെറിയാൻ ഫിലിപ് പാർട്ടി അംഗമല്ല; ഏകനായി വന്നു, ഏകനായി പോകുന്നു- എ. വിജയരാഘവൻ
text_fieldsതിരുവനന്തപുരം: ചെറിയാൻ ഫിലിപ് പാർട്ടി അംഗമല്ലെന്ന് സി.പി.എം സംസ്ഥാന ആക്ടിങ്ങ് സെക്രട്ടറി എ വിജയരാഘവൻ. ചെറിയാൻ ഫിലിപ്പ് മുമ്പേ കോൺഗ്രസ് പ്രവർത്തകനാണ്. സി.പി.എം അംഗമല്ല. സംഘടനാ ചുമതല നിർവഹിച്ചിട്ടില്ലെന്നും എ. വിജയരാഘവൻ വ്യക്തമാക്കി.
ചെറിയാൻ ഫിലിപ് നേരത്തെയുണ്ടായിരുന നിലപാട് മാറ്റി, അത്ര മാത്രമേ സംഭവിച്ചിട്ടുള്ളു. ചെറിയാൻ ഫിലിപ്പ് ഏകനായി വന്നു ഏകനായി പോകുന്നു എന്നും എ. വിജയരാഘവൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പ്രവർത്തനം സുതാര്യമാണ്. അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിക്കെതിരെയുള്ള ആരോപണത്തിൽ മറുപടി പറയാനില്ല. ചെറിയാൻ ഫിലിപ് ഇപ്പോൾ സഹയാത്രികനല്ല. കോൺഗ്രസിൽ ആയപ്പോൾ പറയുന്നത് അങ്ങനെ കണ്ടാൽ മതി. രാജ്യസഭാ സീറ്റ് നൽകാൻ നിശ്ചിയിച്ചിരുന്നോ എന്ന് തനിക്കറിയില്ല. സഹയാത്രികർ നൽകുന്ന പിന്തുണക്ക് സി.പി.എമ്മിന് നന്ദിയുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ സൂപ്പർ സി.എം കളിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയനെ എറ്റവുമധികം വഷളാക്കിയത് രവീന്ദ്രനാണെന്നും ചെറിയാൻ ഫിലിപ്പ് ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയെ അപ്രാപ്യനാക്കിയത് സി.എം രവീന്ദ്രനാണെന്നും പിണറായി വിജയൻ പിണറായി ശുദ്ധനാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.