സി.എച്ചിന്റെ പേര് നിർദേശിച്ചത് പാലാ ബിഷപ്പല്ലെന്ന് ചെറിയാൻ ഫിലിപ്
text_fieldsതിരുവനന്തപുരം: 1979ൽ മുഖ്യമന്ത്രിയായി സി.എച്ച്. മുഹമ്മദ് കോയയുടെ പേര് നിർദേശിച്ചത് പാലാ ബിഷപ്പാണെന്ന അഡ്വ. വി.കെ. ബീരാൻ രചിച്ച 'സി.എച്ചിന്റെ അറിയാത്ത കഥകൾ' ജീവചരിത്രത്തിലെ പരാമർശം വാസ്തവ വിരുദ്ധമാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്. അന്നത്തെ പാലാ ബിഷപ് സെബാസ്റ്റ്യൻ വയലിൽ കോൺഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെട്ടിരുന്നില്ല.
1978ൽ എ.കെ. ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചപ്പോൾ കോൺഗ്രസ് പി.കെ. വാസുദേവൻ നായർക്ക് നൽകിയ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും സി.പി.ഐ ഏകപക്ഷീയമായി സി.പി.എം മുന്നണിയിൽ ചേരുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് എ.കെ. ആന്റണിയുടെ അധ്യക്ഷതയിൽ ചേർന്ന കെ.പി.സി.സി എക്സിക്യൂട്ടിവ് യോഗം മൂന്നുമണിക്കൂർ ചർച്ചക്ക് ശേഷം സി.എച്ചിനെ പിന്തുണക്കാൻ തീരുമാനിച്ചത്. 'കാൽ നൂറ്റാണ്ട്' എന്ന ചരിത്ര പുസ്തകത്തിൽ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. ഈ യോഗത്തിൽ കെ.എസ്.യു പ്രസിഡന്റായ താനും പങ്കെടുത്തിരുന്നു -ചെറിയാൻ ഫിലിപ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.