‘ഹാൾ ടിക്കറ്റിലെ കൈയക്ഷരം മകളുടേതല്ല’ -ചേർപ്പുങ്കലിലെ വിദ്യാർഥിയുടെ മരണത്തിൽ പിതാവ്
text_fieldsകോട്ടയം: ചേർപ്പുങ്കലിലെ വിദ്യാർഥിനി അഞ്ജുവിന്‍റെ മരണത്തിൽ കേളജിനെതിരെ ഗുരുതര ആരോപണവുമായി പിതാവും ബന്ധുക്കളും. അഞ്ജു കോപ്പി അടിച്ചിട്ടില്ലെന്നും ഹാൾ ടിക്കറ്റിന് പിറകിലുള്ളത് മകളുടെ കൈയക്ഷരമല്ലെന്നും അത് അവർ തന്നെ എഴുതി പിടിപ്പിച്ചതാണെന്നും പിതാവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചേർപ്പുങ്കൽ ബിഷപ് വയലിൻ മെമ്മോറിയൽ കോളേജിലെ പ്രിൻസിപ്പലിനെയും അധ്യാപകനെയും അറസ്റ്റ് ചെയ്യണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
മകൾ ജീവനൊടുക്കിയത് മാനസിക പീഡനം സഹിക്കാതെയാണ്. കോളേജ് അധികൃതർ അഞ്ജു കോപ്പിയടിച്ചെന്നതിന് തെളിവായി കാണിച്ച ഹാൾടിക്കറ്റിന് പിറകിലെ കൈയക്ഷരം അവളുടേതല്ല. സി.സി.ടി.വി ദൃശ്യങ്ങളിൽ കോളേജ് അധികൃതർ കൃത്രിമം കാട്ടിയെന്നും പിതാവ് ആരോപിച്ചു.
ആനക്കല്ല് പൂവത്തോട് ഷാജി -സജിത ദമ്പതികളുടെ മകൾ ബിരുദ വിദ്യാർഥിനി അഞ്ജു പി. ഷാജി (20) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പരീക്ഷ എഴുതാൻ പോയ വിദ്യാർഥിനി തിരിച്ചെത്തിയിരുന്നില്ല. പിന്നീട് മൃതദേഹം മീനച്ചിലാറ്റിലെ ചെമ്പിളാവ് ഭാഗത്ത് നിന്നും കണ്ടെത്തുകയായിരുന്നു. പരീക്ഷയിൽ കോപ്പി അടിച്ചുവെന്ന് ആരോപിച്ച് വിദ്യാർഥിനിയെ ക്ലാസ് മുറിയിൽനിന്ന് ഇറക്കിവിട്ടതായി വിവരം ലഭിച്ചിരുന്നു.
ആരോപണം ഉയർന്നതോടെ, വിദ്യാർഥിനി പാഠഭാഗങ്ങൾ പകർത്തിക്കൊണ്ടുവന്നെന്ന് പറയുന്ന ഹാൾ ടിക്കറ്റും പരീക്ഷ ഡ്യൂട്ടിയിലെ അധ്യാപകെൻറ നിർദേശപ്രകാരം പ്രിൻസിപ്പൽ ഇത് പിടിച്ചെടുക്കുന്നതിെൻറ സി.സി ടി.വി ദൃശ്യങ്ങളും അധികൃതർ ഇന്നലെ വാർത്തസമ്മേളനത്തിൽ പുറത്തുവിട്ടിരുന്നു.
അഞ്ജു ക്ലാസിലെ മിടുക്കി -അധ്യാപകൻ
അഞ്ജു ഷാജിക്ക് കോപ്പിയടിക്കേണ്ട യാതൊരു സാഹചര്യവുമിെല്ലന്ന് അഞ്ജുവിെൻറ അധ്യാപകനും കാഞ്ഞിരപ്പള്ളി സെൻറ് ആൻറണീസ് കോളജ് പ്രിന്‍സിപ്പലുമായ എ.ആര്‍. മധുസൂദനന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. മൂന്നാം വര്‍ഷ ബിരുദ ബാച്ചില്‍ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടികളിലൊരാളാണ് അഞ്ജു. ഒന്നാം വര്‍ഷ പരീക്ഷ ഫലം വന്നപ്പോള്‍ എല്ലാ വിഷയത്തിലും ഒന്നാംക്ലാസോടെ പാസായിരുന്നെന്നും അദ്ദേഹം പറയുന്നു. അഞ്ജു കോപ്പിയടിെച്ചന്ന ചേര്‍പ്പുങ്കല്‍ കോളജ് അധികൃതരുടെ പ്രചാരണം വിശ്വസിക്കാനാവില്ല. അതേ പരീക്ഷ സെന്‍ററില്‍ സെൻറ് ആൻറണീസ് കോളജിലെ 68 വിദ്യാർഥികള്‍ പരീക്ഷ എഴുതുന്നുണ്ട്. കോപ്പിയടിച്ചെന്ന പേരില്‍ കുട്ടിയെ പറഞ്ഞയച്ച വിവരം തങ്ങളെയോ രക്ഷകര്‍ത്താക്കളെയോ അറിയിക്കാത്തതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
വനിത കമീഷനും യുവജന കമീഷനും കേസെടുത്തു
കോട്ടയം: കാഞ്ഞിരപ്പള്ളി പാറത്തോട് പൊടിമറ്റം പൂവത്തേട്ട് അഞ്ജു ഷാജിയുടെ മരണത്തിൽ സംസ്ഥാന വനിത കമീഷൻ സ്വമേധയാ കേസെടുത്തു. നിജസ്ഥിതി സംബന്ധിച്ച് ജില്ല പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് വനിത കമീഷൻ അംഗം ഇ.എം. രാധ അറിയിച്ചു. സംഭവത്തിൽ യുവജന കമീഷനും കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.