ചേര്‍ത്തലയിൽ പെണ്‍കുഞ്ഞ് മരിച്ചത് ശ്വാസം കിട്ടാതെയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
text_fieldsചേര്‍ത്തല: പതിനഞ്ചു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചത് ശ്വാസം കിട്ടാതെയെന്ന് പോസ്റ്റ്മോർട ്ടം റിപ്പോർട്ട്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന പോസ്റ്റ്മോർട്ടത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമായ ത്.
ചുണ്ടിലെ ഒരു പാടൊഴികെ കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താ നായിട്ടില്ല. ശ്വാസം മുട്ടിയതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്.
ദുരൂഹത നിലനിൽക്കുന്ന സാഹചര്യത്തില്‍ മാതാപിതാക്കളെയും അമ്മയുടെ അച്ഛനെയും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. അസ്വാഭാവിക മരണത്തിന് ഇന്നലെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയില്‍ ഷാരോണിന്റെയും ആതിരയുടെയും മകള്‍ ആദിഷയാണ് ഇന്നലെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ബന്ധുക്കളും പ്രദേശവാസികളും ചേര്‍ന്നാണ് കുട്ടിയെ ചേർത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തുമ്പോള്‍ കുട്ടി മരിച്ചിരുന്നു.
വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ ചലനമില്ലാത്ത സാഹചര്യത്തില്‍ കണ്ടെത്തിയെന്നാണ് ആശുപത്രിയില്‍ അറിയിച്ചത്. ഉച്ചവരെ കുട്ടി ഓടിക്കളിച്ചു നടന്നിരുന്നതായി പറയുന്നുണ്ട്. അതേസമയം കുട്ടിയെ മാതാവ് മർദിച്ചിരുന്നതായി മുത്തശ്ശിയുടെ മൊഴിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.