ചെറുവള്ളി എസ്റ്റേറ്റിൽ ഹാരിസൺസിന് കുടിയാൻ പട്ടയം: അന്വേഷിക്കണമെന്ന ഉത്തരവ് വിജിലൻസ് മുക്കി
text_fieldsപത്തനംതിട്ട: നിർദിഷ്ട ശബരിമല വിമാനത്താവള ഭൂമിയായ ചെറുവള്ളി എസ്റ്റേറ്റിൽ ഹാരിസൺസ് മലയാളം കമ്പനി കുടിയാൻ എന്ന പേരിൽ ഭൂമി ൈകയടക്കിയത് അന്വേഷിക്കണമെന്ന സർക്കാർ ഉത്തരവ് വിജിലൻസ് മുക്കി. ഭൂപരിഷ്കരണ നിയമത്തിൽ പാവപ്പെട്ട കുടിയാന്മാർക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള വകുപ്പ് ദുരുപയോഗം ചെയ്ത് എരുമേലിയിൽ 736 ഏക്കർ ഭൂമിയാണ് ഹാരിസൺസ് ൈകയടക്കിയത്. ആഭ്യന്തരവകുപ്പിെൻറ ചുമതലയുള്ള അഡീഷനൽ ചീഫ് സെക്രട്ടറിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഉത്തരവിൽ ഒരു നടപടിയും വിജിലൻസ് എടുത്തില്ല.
ൈകവശഭൂമിക്ക് ഉടമാവകാശമുണ്ട് എന്നതിന് തെളിവായി കമ്പനി കാട്ടുന്ന ചെങ്കൽപേട്ട് സബ്രജിസ്ട്രാർ ഓഫിസിലെ 2804/1923, 2805/1923 എന്നീ ആധാരങ്ങളുടെ സാധുത അന്വേഷിക്കണമെന്നും ഉത്തരവിൽ നിർദേശമുണ്ടായിരുന്നു.
ഈ രണ്ട് ആധാരങ്ങളിലുമായി യഥാക്രമം 23419, 5893 ഏക്കർ ഭൂമിവീതവും കൊല്ലം സബ് രജിസ്ട്രാർ ഓഫിസിലുള്ള 1600/1923ൽ 25,630.93 ഏക്കറും അടക്കം 54,942.93 ഏക്കർ ഭൂമിയാണ് കമ്പനി തങ്ങളുടേതെന്ന് അവകാശപ്പെടുന്നത്.
1600/1923 നമ്പർ ആധാരത്തിെൻറ വസ്തുത സംബന്ധിച്ച് അന്വേഷണം നടന്നുവരുകയാണെന്ന വിവരം ചൂണ്ടിക്കാട്ടുന്ന കത്തിൽ മറ്റ് രണ്ട് ആധാരങ്ങളുടെ കൂടി സാധുത അന്വേഷിക്കണമെന്നുമാണ് ആവശ്യെപ്പട്ടത്. ഇതുവരെ രണ്ട് ആധാരങ്ങളെക്കുറിച്ചും ചെറുവള്ളിയിലെ കുടിയാൻ പട്ടയെത്തക്കുറിച്ചും ഒരന്വേഷണവും വിജിലൻസ് നടത്തിയിട്ടില്ല. ഒരു മുൻ ചീഫ് സെക്രട്ടറിയുടെ മകനും ഹാരിസൺസിൽ ഉന്നത ഉദ്യോഗസ്ഥനുമായ ആൾ നിരന്തരം വിജിലൻസ് ആസ്ഥാനത്ത് കയറിയിറങ്ങാൻ തുടങ്ങിയതോടെയാണ് അന്വേഷണം കീഴ്മേൽ മറിഞ്ഞതെന്നാണ് ആക്ഷേപം.
എരുമേലി പശ്ചിമ ദേവസ്വത്തിെൻറ വകയായിരുന്നു ചെറുവള്ളി എസ്റ്റേറിലെ 736 ഏക്കർ ഭൂമി ദേവസ്വത്തിെൻറ കുടിയാനായി ഹാരിസൺസിനെ പരിഗണിച്ച് കോട്ടയം ലാൻഡ് ൈട്രബ്യൂണൽ സ്പെഷൽ മുൻസിഫ് ആയിരുന്ന കെ. ഗോപാലകൃഷ്ണൻ 1976 ഏപ്രിൽ 13നാണ് പതിച്ചു നൽകാൻ നിർദേശിച്ചത്. ഇതനുസരിച്ച് 1976 സെപ്റ്റംബർ 30ന് ദേവസ്വം ഭൂമി ഹാരിസൺസിന് പതിച്ചുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.