Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപത്മനാഭസ്വാമി...

പത്മനാഭസ്വാമി ക്ഷേത്രപരിസരത്ത് ചിക്കൻ ബിരിയാണി: സുരക്ഷ ഓഫിസറെ കക്ഷിചേർക്കാൻ സമയം അനുവദിച്ചു

text_fields
bookmark_border
high court
cancel

കൊച്ചി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രപരിസരത്ത് ചിക്കൻ ബിരിയാണി വിളമ്പിയെന്ന ​ആരോപണവുമായി ബന്ധപ്പെട്ട ഹരജിയിൽ സുരക്ഷ ഓഫിസറെ കക്ഷിചേർക്കാൻ സമയം അനുവദിച്ച്​​ ഹൈകോടതി. ഒരുകൂട്ടം വിശ്വാസികൾ നൽകിയ ഹരജിയാണ്​ ജസ്റ്റിസ്​ അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ പരിഗണിച്ചത്​.

ജീവനക്കാരന്റെ മകന് ജോലി കിട്ടിയതിന്റെ പേരിൽ ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസറുടെ കാര്യാലയത്തിലെ ഭക്ഷണ മുറിയിൽ ബിരിയാണിസദ്യ നടത്തിയത്​ ആചാര ലംഘനമാണെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്.

ക്ഷേത്രത്തിലെ മുഖ്യ സുരക്ഷ ഓഫിസറെയും കേസിൽ കക്ഷിചേർക്കാൻ അപേക്ഷ സമർപ്പിക്കാനായി ഹരജിക്കാർ സമയം തേടി. തുടർന്ന് ഹരജി വീണ്ടും 29ന് പരിഗണിക്കാൻ മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala High Court
News Summary - Chicken Biryani in Temple Precincts: Security Officer Allowed Time to join the case
Next Story