കോഴിയിറച്ചിക്ക് 170 രൂപ നൽകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
text_fieldsകോഴിക്കോട്: ഒരു കിലോ കോഴിയിറച്ചി 170 രൂപക്കും ജീവനുള്ള കോഴി 115 രൂപക്കും വിൽപന നടത്താൻ തീരുമാനിച്ചതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ പ്രസ്താവനയിൽ അറിയിച്ചു. കോഴിക്കോട്ട് വ്യാപാരഭവനിൽ കോഴിക്കച്ചവടക്കാരുമായി നടത്തിയ ചർച്ചക്കുശേഷമാണ് നസ്റുദ്ദീൻ കോഴിവില സംബന്ധിച്ച സംഘടനയുെട തീരുമാനം അറിയിച്ചത്. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അംഗീകരിച്ച വില കടകളിൽ പ്രദർശിപ്പിക്കും.
തമിഴ്നാട് ആസ്ഥാനമായ ബ്രോയിലർ കോഒാഡിനേഷൻ കമ്മിറ്റിയാണ് നിത്യേന കോഴിവില നിശ്ചയിക്കുന്നത്. ദിവസവും വിലമാറ്റം വരുന്ന കോഴികളെ സ്ഥിരമായി ഒരേ വിലക്ക് വിൽക്കാനാവില്ല. ഇതുസംബന്ധിച്ച് മന്ത്രി തോമസ് െഎസക്കുമായി സംസാരിച്ചിട്ടുണ്ട്.
കോഴി വിലയുെട പേരിൽ നിയമം കൈയിലെടുത്ത് കടകൾ ആക്രമിക്കുന്ന നടപടിയിൽ നിന്നും രാഷ്ട്രീയ സംഘടനകൾ പിന്തിരിയണം. കോഴിയിറച്ചി അങ്ങാടികളിൽ കിട്ടാതാക്കാനുള്ള ശ്രമത്തെ ഏകോപന സമിതി ചെറുത്തുതോൽപിക്കും.
പാവപ്പെട്ട ധാരാളം ആളുകളുടെ ഉപജീവനമാർഗം തടസ്സപ്പെടുത്തുന്ന നടപടിയുണ്ടാകാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. തിങ്കളാഴ്ച നഗരത്തിലെ പ്രധാന മാർക്കറ്റുകളിൽ ഒരു കിലോ കോഴിയിറച്ചി 160 രൂപക്കാണ് വിൽപന നടത്തിയത്. എന്നാൽ, ചിലയിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ 170, 180 രൂപ വിലകളിലും വിൽപന നടന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.