ഇളക്കമില്ലാതെ കോഴിവില; വീണ്ടും കൂടാൻ സാധ്യത
text_fieldsമലപ്പുറം: സർക്കാർ ഇടപെട്ടിട്ടും കോഴിവില താഴേക്ക് പോരുന്നില്ല. വീണ്ടും വില ഉയരുന്നതിെൻറ സൂചനയുമുണ്ട്. നിലവിൽ കോഴിക്ക് കിലോക്ക് 120ഉം ഇറച്ചിക്ക് 170ഉം രൂപയാണ് വില. കഴിഞ്ഞ ഒരാഴ്ചയായി ഇതിൽ മാറ്റമില്ല. സർക്കാർ ഇടപെടലിനെതുടർന്ന് കോഴിവ്യാപാര മേഖലയിൽ അനിശ്ചിതത്വം നിലനിൽക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു.
പ്രാദേശിക ഫാമുടമകൾ ഒരു പരിധിക്കപ്പുറം കോഴിക്കുഞ്ഞുങ്ങളെ വളർത്തുന്നില്ല. തമിഴ്നാട്ടിൽനിന്നുള്ള വരവിലും കുറവുണ്ട്. പ്രാദേശിക ഫാമുകളിൽ ഞായറാഴ്ച 87 രൂപയായിരുന്നു വില. കടകളിൽ ഇറക്കികൊടുക്കുന്നത് 94 രൂപക്ക്. ശരാശരി 1.7 കിലോഗ്രാം തൂക്കമുള്ള, 36ഉം 37ഉം ദിവസം മാത്രം വളർച്ചയെത്തിയ ചെറിയ കോഴിയാണ് ഫാമുകളിലുള്ളത്. ഇതിന് ഇറച്ചി കുറവായതിനാൽ വില കുറച്ച് നൽകിയാൽ നഷ്ടമാണെന്ന് വ്യാപാരികൾ പറയുന്നു.
ജി.എസ്.ടിക്ക് മുമ്പ് കോഴിക്കുഞ്ഞിന് 54 രൂപയായിരുന്നു വില. നികുതി ഒഴിവായതോടെ 45 രൂപയായി വില താഴ്ന്നിട്ടും ഫാമുടമകൾ കൂടുതൽ കോഴികളെ വളർത്താൻ മടിക്കുകയാണ്. സർക്കാർ ഇടപെട്ട് വില നിയന്ത്രിക്കുമെന്ന ആശങ്കയാണ് ഇതിന് കാരണമത്രെ. തമിഴ്നാട് ഫാമുകളിൽ നിലവിൽ 85 രൂപയാണ് േകാഴിവില. മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലേക്കും ലോഡ് കയറ്റിപ്പോകുന്നതിനാൽ തമിഴ്നാട് ഫാമുകളിൽ കോഴിലഭ്യത കുറവാണെന്ന് വ്യാപാരികൾ പറയുന്നു. കോഴിക്കുഞ്ഞിന് തമിഴ്നാട് പല്ലളത്ത് 42 രൂപയാണ് വില. കേരളത്തിൽ ഇത് 45 രൂപക്ക് നൽകിയിട്ടും ഫാമുടമകളിൽ വലിയൊരു വിഭാഗം കോഴികളെ വളർത്താൻ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.