കോഴിയിറച്ചി വില പറപറക്കുന്നു; കിലോക്ക് 220 രൂപ
text_fieldsമലപ്പുറം: സംസ്ഥാനത്ത് കോഴിവില ഒരാഴ്ചക്കിടെ 30 രൂപയോളം വർധിച്ച് 220 രൂപയായി. ഇതരസംസ്ഥാനങ്ങളിൽനിന്ന് വരവ് കുറഞ്ഞതാണ് കാരണം.
ഇന്ധനവില, തീറ്റ എന്നിവയുടെ വർധനവും കാരണമായതായി ഫാം ഉടമകൾ പറയുന്നു. വില വീണ്ടും വർധിക്കാൻ സാധ്യതയുണ്ടെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കെ. നസീർ പറഞ്ഞു.
സംസ്ഥാനത്ത് ഒരുദിവസം 20-22 ലക്ഷം കിലോ ചിക്കൻ ആവശ്യമാണ്. ഇപ്പോൾ 10-15 ലക്ഷം കിലോയാണ് ദിവസവും എത്തുന്നത്. ആവശ്യമായതിെൻറ 60 ശതമാനവും കുറച്ച് വർഷങ്ങളായി ഇവിടെ തന്നെ ഉൽപാദിപ്പിച്ചിരുന്നു. എന്നാൽ, കോഴിക്കുഞ്ഞുങ്ങൾക്കും തീറ്റക്കും വൻതോതിൽ ഇതര സംസ്ഥാനങ്ങളെ തന്നെയാണ് ആശ്രയിക്കുന്നത്. അതിനാൽ പല ഫാമുകളും നഷ്ടത്തിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.