87ൽ കൊത്താതെ കോഴി വില
text_fieldsകോഴിവിലയുടെ കാര്യത്തിൽ ധനമന്ത്രി ഡോ. തോമസ് െഎസക് ഇടപെട്ട് ഉണ്ടാക്കിയ ധാരണ പരാജയമായി. സർക്കാർ സ്ഥാപനമായ പൗൾട്രി െഡവലപ്മെൻറ് കോർപറേഷെൻറ വിപണിവിലയിൽ കോഴിയിറച്ചി വിൽക്കാമെന്ന ധാരണയിലാണ് വ്യാപാരികൾ സമരം പിൻവലിച്ചത്. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ ഇറച്ചിക്കോഴി കിലോക്ക് 87 രൂപ നിശ്ചയിച്ചെങ്കിലും ബുധനാഴ്ച വിറ്റത് 120-130 രൂപക്ക്. നുറുക്കിയ കോഴിക്ക് ധാരണപ്രകാരം 158 രൂപയാണെങ്കിലും ബുധനാഴ്ച സംസ്ഥാനത്തെ വിവിധയിടങ്ങളിലെ വിപണിവില 190-200 രൂപയായിരുന്നു. തമിഴ്നാട് മാർക്കറ്റിെന അടിസ്ഥാനമാക്കി മാത്രമേ വ്യാഴാഴ്ച മുതൽ വിൽപന നടത്തൂവെന്ന് വ്യാപാരികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇങ്ങനെയെങ്കിൽ വരും ദിവസങ്ങളിൽ കോഴി വില വീണ്ടും ഉയരാനാണ് സാധ്യത.
അതേസമയം, 87 രൂപ നിരക്കിൽ വിൽക്കാമെന്ന ധാരണ ഒരിടത്തും സ്വീകരിച്ചിട്ടില്ലെന്നാണ് ഒാൾ കേരള പൗൾട്രി ഫെഡറേഷൻ പറയുന്നത്. സർക്കാർ പറയുന്ന വില നടപ്പാക്കാൻ പറ്റുന്നതല്ലെന്ന് ചെറുകിട കച്ചവടക്കാരും വ്യക്തമാക്കി. ഉപഭോക്താക്കൾ ബഹളംവെച്ചതോടെ പലയിടത്തും കോഴിക്കടകൾ അടച്ചിടേണ്ടിവന്നു. കുറഞ്ഞ വിലക്ക് കോഴി എത്തിക്കാമെന്ന മന്ത്രിയുെട ഉറപ്പ് പാലിക്കപ്പെടാത്ത കാലത്തോളം വില കുറച്ച് മുന്നോട്ട് പോവാനാവില്ലെന്ന് ഒാൾ കേരള ചിക്കൻ മർച്ചൻറ് അസോസിയേഷൻ കോഴിക്കോട് ജില്ലപ്രസിഡൻറ് കെ.വി. റഷീദ് പറഞ്ഞു.
ഫാം വില 87 രൂപ ആയി നിശ്ചയിച്ചെങ്കിലും ഏജൻറ് വഴി കച്ചവടക്കാരുടെ അടുത്ത് കിട്ടുേമ്പാൾ 105 രൂപ ആകുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഇതിൽ ലാഭം നിശ്ചയിച്ച് വിൽക്കുേമ്പാൾ ഏകദേശം കോഴിക്ക് 130 രൂപയും ഇറച്ചിക്ക് 195 രൂപ വിലയും വരും. 87 രൂപക്ക് വിൽക്കണമെന്ന് പറയുന്നവർ 65 രൂപക്ക് കടകളിൽ കോഴിയെത്തിക്കണമെന്നും അവർ പറഞ്ഞു. തിരുവനന്തപുരം പാളയം മാര്ക്കറ്റില് ബുധനാഴ്ച ഇറച്ചിക്കോഴി വിറ്റത് കിലോക്ക് 130 രൂപക്ക്. നുറുക്കിയ ഇറച്ചിക്ക് 160 രൂപയും. കഴിഞ്ഞ ദിവസം വരെ 143 ആയിരുന്നു കോഴി വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.