സി.പി.എം നിർദേശം വ്യാപാരി സമിതി നേതാക്കൾ തള്ളി
text_fieldsതൃശൂർ: 87 രൂപക്ക് ഒരു കിലോ കോഴി വിൽക്കണമെന്ന സർക്കാർ ഉത്തരവിൽ പ്രതിഷേധിച്ച് കടകൾ അടച്ചിടുമെന്ന് ഇറച്ചിക്കോഴി വ്യാപാരികളുടെ സംഘടന. കിലോക്ക് 110 രൂപക്ക് വാങ്ങുന്ന കോഴി ധനമന്ത്രി പറഞ്ഞ വിലയ്ക്ക് വിൽക്കാനാവില്ലെന്നും വ്യാപാരികൾ പറയുന്നു. സി.പി.എം നിയന്ത്രണത്തിലുള്ള വ്യാപാരി വ്യവസായി സമിതിയിൽ അഫിലിയേറ്റ് ചെയ്ത കേരള പൗൾട്രി ഫാർമേഴ്സ് സമിതിയാണ് ജി.എസ്.ടി പ്രാബല്യത്തിലെത്തുമ്പോൾ കോഴിക്ക് വില കുറയുമെന്ന പ്രഖ്യാപനവുമായി ആദ്യം രംഗത്തെത്തിയത്. എന്നാൽ വില കുറയാൻ രണ്ടാഴ്ചയെങ്കിലും വേണ്ടിവരുമെന്ന് വ്യക്തമാക്കിയാണ് സമിതി ഇപ്പോൾ സർക്കാറിനെതിരെ രംഗത്ത് വന്നത്. തിങ്കളാഴ്ച മുതൽ 87 രൂപക്ക് വിൽക്കണമെന്ന മന്ത്രിയുടെ നിർദേശം സ്വീകാര്യമല്ലെന്ന് ഇറച്ചി കോഴി വ്യാപാരി അസോസിയേഷനും പൗൾട്രി ഫെഡറേഷനും പറയുേമ്പാൾ സർക്കാർ കടുത്ത നിലപാട് സ്വീകരിച്ചാൽ കടയടപ്പ് സമരത്തിലേക്കാണ് നീങ്ങുന്നത്.
110 രൂപക്കാണ് തമിഴ്നാട്ടിൽനിന്നും കോഴി ലഭിക്കുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്. അത് 87 രൂപക്ക് വിൽക്കുന്നത് എങ്ങനെയെന്നാണ് വ്യാപാരി വ്യവസായി കോൺഫെഡറേഷൻ ജനറൽ കൺവീനറും കേരള പൗൾട്രി ഫാമേഴ്സ് സമിതി സംസ്ഥാന പ്രസിഡൻറുമായ ബിന്നി ഇമ്മട്ടി ചോദിക്കുന്നത്. വരൾച്ചയെ തുടർന്ന് തമിഴ്നാട്ടിലെ ഫാമുകൾ അടച്ചിട്ടിരുന്നതാണ് ഇപ്പോൾ വില കൂടാൻ കാരണം. ജി.എസ്.ടിയെ ഭയന്ന് പ്രാദേശിക ഫാമുകൾ ഉൽപാദനം നിർത്തിയതും വിനയായി. മഴക്ക് ശേഷം ഉൽപാദനം തുടങ്ങിെയങ്കിലും അത് വിപണയിലെത്താൻ രണ്ടാഴ്ച വേണം. അതോടെ വില കുറയുമെന്നും അദ്ദേഹം പറയുന്നു. തിങ്കളാഴ്ച മുതൽ വില കുറക്കണമെന്ന മന്ത്രിയുടെ താക്കീതിെൻറകൂടി പശ്ചാത്തലത്തിൽ വിഷയം ചർച്ച ചെയ്യാൻ ഞായറാഴ്ച തൃശൂരിൽ ഇറച്ചിക്കോഴി വ്യാപാരികളുടെ സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. കടയടപ്പ് സമരം യോഗം തീരുമാനിക്കും. സർക്കാറിനെതിരായ പരസ്യ ഏറ്റുമുട്ടൽ ഒഴിവാക്കാൻ സി.പി.എം നേതൃത്വം സംഘടന നേതൃത്വേത്താട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വില കുറക്കാൻ നിർവാഹമില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.