വിൽപനയിൽ ഇടിവ്; കോഴിയിറച്ചി വില കുറയുന്നു
text_fieldsകോട്ടയം: ഉൽപാദനം വർധിക്കുകയും ഉപയോഗം കുറയുകയും ചെയ്തതോടെ കോഴി വിലയിൽ വൻ ഇ ടിവ്. കോട്ടയത്ത് 85 രൂപയാണ് ഒരുകിലോ കോഴിയുെട വില. നേരേത്ത 75 രൂപവരെയായ വില കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ചെറിയതോതിൽ വർധിക്കുകയായിരുന്നു. തിങ്കളാഴ്ച കന്നി മാസം തുടങ്ങുന്നതോെട കല്യാണങ്ങൾ അടക്കം ആഘോഷങ്ങൾ കുറയും. ഇത് ഇനിയും വില കുറയാൻ കാരണമാകുമെന്ന് വ്യാപാരികൾ പറയുന്നു. മഹാപ്രളയത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ 110 രൂപ വരെയായിരുന്നു കിലോക്ക് വില.
മേയിൽ ഇത് 130 വരെയായി ഉയർന്നിരുന്നു. പ്രളയകാലത്ത് കോഴിയിറച്ചിക്ക് കാര്യമായ ചെലവുണ്ടായിരുന്നില്ല. കല്യാണങ്ങൾ അടക്കമുള്ളവ വ്യാപകമായി മാറ്റി. ഇതോടെ ഫാമുകളിൽ കോഴികൾ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. ഇത് ഫാം ഉടമകൾ തമ്മിൽ കടുത്ത മത്സരം ഉടലെടുക്കാനും വില കുറച്ച് കോഴികളെ നൽകാനും കാരണമായി. കോട്ടയം ഉൾപ്പെടെ മധ്യകേരളത്തിലെ ഭൂരിഭാഗം ചെറുകിട കച്ചവടക്കാരും കേരളത്തിലെ വിവിധ ഫാമുകളിൽനിന്നാണ് കോഴികളെ വാങ്ങുന്നത്. ഇതുമൂലം തമിഴ്ലോബി വില നിശ്ചയിക്കുന്ന പതിവ് തെറ്റി.
തമിഴ്നാട്ടിലും കോഴികൾ െകട്ടിക്കിടക്കുകയാണ്. ഇതും വില കുറയാൻ കാരണമായി. വില കുറഞ്ഞതോടെ വിൽപന വർധിച്ചിട്ടുണ്ട്. മീൻ വിലയെക്കാൾ കുറഞ്ഞ നിരക്കിൽ എത്തിയതോടെ കൂടുതൽ പേരാണ് കോഴിയിറച്ചിയെ ആശ്രയിക്കുന്നത്.
അതേസമയം, വില താഴ്ന്നതോടെ പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയുണ്ടെന്ന് കേരളത്തിലെ ചെറുകിട കോഴികർഷകർ പറയുന്നു. ചെലവുമായി താരതമ്യം ചെയ്യുേമ്പാൾ വരുമാനമൊന്നും ലഭിക്കാത്ത സ്ഥിതിയാണെന്നും ഇവർ പറയുന്നു. നേരേത്ത ജി.എസ്.ടി വന്നതോടെ കോഴിക്ക് നികുതി ഇല്ലാതായിരുന്നു. ഇൗ സാഹചര്യത്തിൽ കിലോക്ക് 73 രൂപക്ക് വിൽക്കണമെന്ന് സർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ, ഇത് നടപ്പായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.