കോഴികൾ കൂട്ടത്തോടെ ചത്തു; പക്ഷിപ്പനി ഭീതി
text_fieldsപത്തനാപുരം: മേഖലയിൽ കോഴികൾ കൂട്ടത്തോടെ ചാകുന്നു. പക്ഷിപ്പനി ആശങ്കയില്‍ കർഷകർ. പിറവന്തൂര്‍ പുന്നല പൂവണ്ണുംമൂട്ടിൽ ഷാജി, ചാച്ചിപ്പുന്ന സത്താർ മൻസിലിൽ അബ്ദുൽ അസീസ് എന്നിവരുടെ വീടുകളിലെ വളർത്തുകോഴികളാണ് ചത്തത്.
സാധാരണ പനിയെന്നാണ് വീട്ടുകാർ കരുതിയിരുന്നത്. എന്നാൽ ഡോക്ടറുടെ നിർദേശപ്രകാരമുള്ള മരുന്ന് നൽകിയെങ്കിലും ഫലമുണ്ടായില്ല. നിരവധി കോഴികൾ ചത്തതോടെയാണ് പക്ഷിപ്പനിയെന്ന സംശയം ഉയരുന്നത്. വർഷങ്ങൾക്കുശേഷമാണ് മേഖലയിൽ ഇത്രയധികം കോഴികൾ ചാകുന്നത്.
ചാച്ചിപ്പുന്ന, വാഴങ്ങോട്, തച്ചക്കോട്, ആയിരത്തുമൺ, കടശ്ശേരി പ്രദേശങ്ങളിലും കോഴികൾ ചാകുന്നതായി നാട്ടുകാർ പറയുന്നു. ചത്ത കോഴികളുടെ സാമ്പിൾ ശേഖരിച്ച് വിദഗ്ധപരിശോധനകൾക്ക് അയച്ചതായി മൃഗസംരക്ഷണവകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.