ചെന്നിത്തലയുടെ പരാതി ശരിവെച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍; ഏഴ് ജില്ലകളിൽ ഇരട്ടവോട്ട്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ നിയമസഭ മണ്ഡലങ്ങളിലെ വോട്ടർപട്ടികയിൽ വ്യാപകമായി ഇരട്ടവോട്ടുണ്ടെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പരാതി ശരിവെച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. പ്രാഥമിക പരിശോധനയിൽ പരാതി ശരിയാണെന്ന് കണ്ടെത്തിയതായി മീണ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പരാതി സംബന്ധിച്ച് ജില്ല കലക്ടര്‍മാരോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തില്‍ ഏഴ് ജില്ലകളില്‍ ഇരട്ട വോട്ട് കണ്ടെത്തിയതായി കലക്ടര്‍മാര്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്കി.
വൈക്കം നിയോജക മണ്ഡലത്തില്‍ 1606 ഇരട്ട വോട്ടുകൾ ഉണ്ടെന്ന പരാതിയിൽ 540 എണ്ണവും ഇടുക്കിയില്‍ 1168 എണ്ണമുണ്ടെന്നതിൽ 434ഉം ശരിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ചാലക്കുടിയില്‍ 570, പാലക്കാട് 800 കാസർകോട് 640 എണ്ണം വീതവും തവനൂരില്‍ 4395 എണ്ണത്തിൽ 70 ശതമാനവും കോഴിക്കോട് 3767ൽ 50 ശതമാനവും ഇരട്ട വോട്ടുകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ 140 മണ്ഡലങ്ങളിലും ബൂത്ത്തലത്തിൽ അന്വേഷണം നടത്തുമെന്ന് ടിക്കാറാം മീണ പറഞ്ഞു.
ഉദുമ മണ്ഡലത്തില്‍ കുമാരി എന്ന വോട്ടര്‍ക്ക് അഞ്ച് തിരിച്ചറിയല്‍ കാര്‍ഡ് നൽകിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉദുമ അസിസ്റ്റൻറ് ഇലക്ടറൽ രജിസ്ട്രേഷൻ ഒാഫിസറായ െഡപ്യൂട്ടി തഹസില്‍ദാരെ സസ്പെന്‍ഡ് ചെയ്തു. ബൂത്ത് ലെവൽ ഒാഫിസറുടെ പരിേശാധന ഇല്ലാതെയാണ് പുതിയ കാർഡുകൾ അനുവദിച്ചത്. കുമാരിയുടെ പേരിൽ നൽകിയ അധിക നാല് കാർഡുകളും നശിപ്പിച്ചു. െഡപ്യൂട്ടി തഹസില്‍ദാര്‍ക്കെതിരേ കൂടുതല്‍ അന്വേഷണം നടത്തും. തുടർന്ന് പ്രോസിക്യൂഷന് നടപടികളിലേക്ക് പോകാനാണ് തീരുമാനം.
അടിയന്തരമായി വോട്ടര്‍പട്ടിക പരിശോധിച്ച് ഇരട്ടവോട്ടുകള്‍ കണ്ടെത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതിനുശേഷം പ്രത്യേക പട്ടിക തയാറാക്കി ബൂത്തുകളിലെ പോളിങ് ഓഫിസര്‍ക്ക് കൈമാറും. കള്ളവോട്ട് തടയാന്‍ ശക്തമായ നടപടിയാണ് കമീഷന് എടുത്തിരിക്കുന്നതെന്നും രാഷ്ട്രീയപാര്‍ട്ടികളാണ് ഇരട്ട വോട്ടുകള്‍ ചേര്‍ത്തതെന്ന് പറയാന്‍ കഴിയില്ലെന്നും ടിക്കാറാം മീണ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.