കേരളത്തിലേത് പറഞ്ഞത് ചെയ്യുന്ന പുതിയ ഭരണസംസ്കാരം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പറഞ്ഞത് ചെയ്യുന്ന പുതിയ ഭരണ സംസ്കാരമാണ് കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളെ ബോധ്യപ്പെടുത്തി അവരുടെ പങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കുന്ന സംസ്കാരമാണ് ഇപ്പോഴുള്ളത്.
പ്രവർത്തനങ്ങൾ കർമരംഗത്തും വെബ്സൈറ്റിലും ഒരുപോലെ വിലയിരുത്താൻ ജനങ്ങൾക്ക് അവസരമുണ്ട്. എന്നാൽ, ദുരുദ്ദേശ്യത്തോടെയാണ് ചിലർ കാര്യങ്ങളെ കാണുന്നത്. വികസനപ്രവർത്തനങ്ങളെ ദുർബലപ്പെടുത്താനാണ് ശ്രമം. ഇതിനെ ജനങ്ങളോടൊപ്പം ചേർന്ന് അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാറിന്റെ നൂറുദിന കർമപരിപാടി ഉദ്ഘാടനവും പുനർഗേഹം പദ്ധതിയുടെ ഭാഗമായ 400 കുടുംബങ്ങൾക്കുള്ള ഫ്ലാറ്റുകളുടെ ശിലാസ്ഥാപനവും തിരുവനന്തപുരം മുട്ടത്തറയിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് സാമ്പത്തികമായി വിഷമകരമായ സാഹചര്യമുണ്ട്. അത് പ്രതിസന്ധിയല്ല, പ്രശ്നങ്ങൾ മാത്രമാണ്. അത് പരിഹരിക്കാൻ ജനങ്ങൾ സർക്കാറിനൊപ്പം നിൽക്കുമെന്ന പ്രതീക്ഷയുണ്ട്.
ജലവിഭവ വകുപ്പിൽ 1887 കോടിയുടെയും പൊതുമരാമത്തിൽ 2611 കോടി, വൈദ്യുതി വകുപ്പിൽ 1981 കോടി, തദ്ദേശഭരണ വകുപ്പിൽ 1595 കോടി രൂപയുടെയും പദ്ധതികൾ നടപ്പാക്കും- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.